മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ വിശദ വിവരങ്ങള്‍…

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 20) കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

1. മലപ്പുറം – പൈത്തിനിപറമ്പ് സ്വദേശി 49 വയസ് – കുവൈറ്റ് – കൊച്ചി വിമാനത്തിൽ ജൂൺ 11 ന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി 34 വയസ്സ് – ദുബായ് -കോഴിക്കോട് വിമാനത്തിൽ ജൂൺ 12ന് നാട്ടിലെത്തി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

3.വഴിക്കടവ് – പഞ്ചായത്തങ്ങാടി സ്വദേശി 48 വയസ്സ് – കുവൈറ്റ് കൊച്ചി വിമാനത്തിൽ നാട്ടിലെത്തി കോവിസ്കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

4. മൂത്തേടം -നമ്പൂരിപ്പൊട്ടി കൽക്കുളം സ്വദേശി 48 വയസ്സ് – റിയാദ് -കോഴിക്കോട് വിമാനത്തിൽ ജൂൺ 10ന് നാട്ടിലെത്തി കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്ന ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

5 – കുറ്റിപ്പുറം – പാഴൂർ-പകരനെല്ലൂർ സ്വദേശി 27 വയസ് – ദോഹ കൊച്ചി വിമാനത്തിൽ ജൂൺ അഞ്ചിന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

follow us: PATHRAM ONLINE

pathram:
Leave a Comment