ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമിച്ചെന്ന് ചൈന; പ്രകോപനമുണ്ടാക്കരുത്… അതിര്‍ത്തിയില്‍ പടയൊരുക്കം

ഇന്ത്യ ആക്രമിച്ചെന്ന ആരോപണവുമായി ചൈന. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് ആക്രമിച്ചെന്ന് ചൈന വ്യക്തമാക്കി. രണ്ടുതവണ അതിര്‍ത്തി ലംഘിച്ചു. അതീവഗൗരതരമായ ഏറ്റുമുട്ടലുണ്ടായി. ഏകപക്ഷീയ നടപടി എടുത്ത് പ്രകോപനമുണ്ടാക്കരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
സൈനികരെ പ്രകോപിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇരുസേനകളും ശാരീരികമായ ഏറ്റുമുട്ടലിന് ഒരുങ്ങിയത്. അതിര്‍ത്തി കടക്കരുത്, പ്രകോപനത്തിലൂടെ പ്രശ്‌നങ്ങളുണ്ടാക്കരുത്.

ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ അക്രമത്തിന് പിന്നാലെ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് ആദ്യം ചൈന പറഞ്ഞത്. സൈനികര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. ഇന്ത്യ ഏകപക്ഷീയമായ നടപടി എടുക്കരുതെന്നും ചൈന ആവശ്യപ്പെട്ടു. രണ്ടിടത്തും മരണമുണ്ട്. ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്ന് ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യന്‍ കേണലും രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്നത് ഇന്നലെ രാത്രിയാണ്. പ്രശ്‌നപരിഹാരത്തിന് ഇരുസേനാവിഭാഗങ്ങളും ചര്‍ച്ച തുടങ്ങി.

ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണല്‍. കേണല്‍ ആന്ധ്ര സ്വദേശിയാണ്. 16 ബിഹാര്‍ ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറാണ് സന്തോഷ് ബാബു. ഇന്ത്യ –- ചൈന സംഘര്‍ഷത്തില്‍ 1975നുശേഷം സൈനികരുടെ മരണം ഇതാദ്യമാണ്.

അതേസമയം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ കേണലുള്‍പ്പെടെ മൂന്നു ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ അതിര്‍ത്തി താവളങ്ങളില്‍ പടയൊരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കര, വ്യോമ സേനാ താവളങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലാണ് തിങ്കളാഴ്ച വൈകിട്ട് സംഘര്‍ഷമുണ്ടായത്. ഇന്ത്യന്‍ സേന കടന്നാക്രമിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം. സംഘര്‍ഷത്തില്‍ 5 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മേയ് ആദ്യമാണ് ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് 3 കിലോമീറ്റര്‍ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്. പാംഗോങ് ട്‌സോയിലെ മലനിരകളില്‍ ഇന്ത്യയുടെ പതിവ് പട്രോളിങ് ചൈന തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ ഇന്ത്യ ചെറുത്തു. ചൈനീസ് സേന പിന്മാറിയാല്‍ തങ്ങളും സൈന്യത്തെ പിന്‍വലിക്കാമെന്ന നിലപാടും സ്വീകരിച്ചു.

പാംഗോങ് ട്‌സോ തടാകത്തിന്റെ വടക്കന്‍ തീരത്തോടു ചേര്‍ന്നുള്ള 8 മലനിരകളില്‍ (സേനാ ഭാഷയില്‍ ഫിംഗേഴ്‌സ്) നാലാമത്തേതിലാണ് (ഫിംഗര്‍ 4) ഇരു സേനകളും മുഖാമുഖം നിലയുറപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ പലതും നടത്തിയിട്ടും പാംഗോങ് ട്‌സോയിലെ പിന്മാറ്റത്തിന് ചൈന തയാറായിരുന്നില്ല. ഫിംഗര്‍ 8 വരെ പട്രോളിങ് നടത്തിയിരുന്നത് തങ്ങളാണെന്നും അവിടേക്കു ചൈന പിന്മാറണമെന്നും ഇന്ത്യ. ഇന്ത്യ ഫിംഗര്‍ 2 വരെ പിന്മാറണമെന്നു ചൈന ആവശ്യപ്പെട്ടിരുന്നു.

FOLLOW US: pathram online

pathram:
Leave a Comment