ഗ്ലമാറസായി സാനിയ ഇയ്യപ്പന്റെ ഡാന്‍സ് വീഡിയോ വൈറല്‍

ഗ്ലമാറസായി സാനിയ ഇയ്യപ്പന്റെ ഡാന്‍സ് വീഡിയോ വൈറല്‍. നടിയും നര്‍ത്തകിയുമായ സാനിയ ഇയ്യപ്പന്റെ ഒരു ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. 2011ല്‍ പുറത്തിറങ്ങിയ മിന്നലേ എന്ന ചിത്രത്തിലെ വസീഗരാ എന്ന ഗാനത്തിനാണ് നടി ചുവടുവെച്ചത്. സാനിയയും സുഹൃത്ത് റിനോഷ് സുരേന്ദ്രയും ചേര്‍ന്നാണ് ഡാന്‍സ് അവതരിപ്പിച്ചിരിക്കുന്നത്.

നൃത്തസംവിധാനം നിര്‍വഹിച്ചതും സാനിയയും റിനോഷും ചേര്‍ന്നാണ്. ആദ്യമായാണ് ഇത്തരത്തിലൊരു ഡാന്‍സ് പതിപ്പ് ചെയ്യാന്‍ ശ്രമിച്ചതെന്നും ഇഷ്ടമായി എന്നു പ്രതീക്ഷിക്കുന്നുവെന്നും സാനിയ പ്രേക്ഷകരോടു പറഞ്ഞു. ഇരുവരുടെയും അനായാസേനയുള്ള ചുവടുകള്‍ കണ്ട് നിരവധി പേരാണ് പ്രശംസിച്ചത്.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Leave a Comment