ഒരുമിച്ച് താമസിച്ചുവന്ന യുവാവും യുവതിയും മരിച്ച നിലയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനെയും യുവതിയെയും തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രഞ്ജു (34), കുഞ്ഞുമോള്‍ (36) എന്നിവരാണ് മരിച്ചത്.

ഊരുട്ടമ്പലം സ്വദേശികളായ ഇരുവരും ഓട്ടോറിക്ഷ ഓടിക്കുന്നവരായിരുന്നു. ഇരുവരും ഒരുവീട്ടില്‍ ഒന്നിച്ച് താമസിക്കുകയായിരുന്നു. കാട്ടാക്കടയിലെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രഞ്ജുവിന്റെ സുഹൃത്ത് ഇയാളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ചെത്തിയിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

pathram:
Leave a Comment