ഞായറാഴ്ചത്തെ ലോക്ഡൗണിലും ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ നടപ്പാക്കി വന്നിരുന്ന സമ്പൂര്‍ണ്ണ ലോക്ഡൗണില്‍ ഇളവ്. ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് യാത്ര ചെയ്യാന്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിരോധത്തിന് രാജ്യത്ത് മാര്‍ച്ച് അവസാന ആഴ്ച ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ ആരാധനാലയങ്ങളുടെ പ്രവര്‍ത്തനത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ എട്ടു മുതല്‍ ലോക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുകയും കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.
പരീക്ഷകള്‍ക്ക് പോകുന്നവര്‍ക്ക് ഹാള്‍ ടിക്കറ്റുകള്‍ യാത്രാ രേഖയായി ഉപയോഗിക്കാം. പരീക്ഷാ ചുമതലയുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് യാത്രാ രേഖയ്ക്ക് ഉപയോഗിക്കാം.

എന്നാല്‍ ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് അടക്കം ആരാധനാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണം വന്ന സാഹചര്യത്തിലാണ് ഇളവ് നല്‍കാന്‍ തീരുമാനം.

pathram:
Leave a Comment