കോവിഡ് ബാധിച്ച് ആലുവ സ്വദേശിയായ നടന്‍ ദുബായില്‍ മരിച്ചു

കൊച്ചി: ആലുവ സ്വദേശി ദുബായിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരന്‍കുഴി എസ്.എ. ഹസന്‍ (51) ആണ് മരിച്ചത്. ഒരു വര്‍ഷമായി ദുബായില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. ദുബായിക്കാരന്‍ എന്ന സിനിമ നിര്‍മിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് രാവിലെ ഒരു കോവിഡ് മരണം കൂടി സംഭവിച്ചു. കോവിഡ് നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശി ബീരാന്‍ കോയ കുഴഞ്ഞു വീണു മരിച്ചു. ബെംഗളൂരുവില്‍ നിന്ന് എത്തിയതായിരുന്നു.

കോവിഡ് ബാധിച്ച് മലയാളി തമിഴ്‌നാട്ടില്‍ മരിച്ചു.തൃശൂര്‍ സ്വദേശി സി.എല്‍. റപ്പായി( 89) ആണ് മരിച്ചത്. ചെന്നൈ കില്‍പോക്കിലെ മാനസികാരോഗ്യ കേന്ദ്രം ജീവനക്കാരനായിരുന്നു.

Follow us: pathram onlin

pathram:
Leave a Comment