ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ബംഗ്‌ളൂരുവില്‍ നിന്നും തൃശൂരിലെ വീട്ടിലെത്തി ക്വാറന്റീനില്‍ കഴിയുന്ന ഭാവനയ്ക്ക് ഇത് ഒരു ക്വാറന്റൈന്‍ പിറന്നാള്‍ കൂടിയാണ്. മെയ് 26നാണ് ഭാവന മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയത്. അതിര്‍ത്തിവരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ ഭാവന പിന്നീട് സഹോദരനൊപ്പം പൊലീസ് അകമ്പടിയോടെയാണ് വീട്ടിലെത്തിയത്.

ഈ പിറന്നാള്‍ ദിനത്തില്‍ മഞ്ജു ഉള്‍പ്പെടെ നിരവധി താരങ്ങളാണ് ഭാവനയ്ക്ക് ആശംസകളുമായി എത്തിയത്. ഹാപ്പി ബെര്‍ത്ത്‌ഡേ മൈ ബ്യൂട്ടിഫുള്‍ സോള്‍, ഞാന്‍ നിന്നെ ഒരുപാട് ഒരുപാട് സ്‌നേഹിക്കുന്നു.. എന്നും എപ്പോഴും. ഇപ്രകാരമാണ് മഞ്ജു ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. മഞ്ജുവിനെ കൂടാതെ അടുത്ത സുഹൃത്തുക്കളായ മൃദുല മുരളി, ശില്‍പ ബാല എന്നിവരും ആശംസകളുമായി എത്തിയിട്ടുണ്ട്. ലോകത്ത് എവിടെയെങ്കിലും ഒരു മൃഗത്തിന് മുറിവേറ്റാല്‍ ദിവസങ്ങളോളം ഇരുന്ന് കരയുന്ന മൃഗസ്‌നേഹിയാണ് ഭാവനയെന്നും ഗോസിപ്പ് ഉള്‍പ്പെടെ സൂര്യന് താഴെയുള്ളതെല്ലാം തങ്ങള്‍ ചര്‍്ച ചെയ്യാറുണ്ടെന്നുമാണ് മൃദുല കുറിച്ചത്.

ഇവരെ കൂടാതെ നടി ആര്യ, ഷഫ്‌ന, കൃഷ്ണപ്രഭ, അനുമോള്‍, സംവിധായകന്‍ ലാലിന്റെ മകള്‍ മോണിക്ക തുടങ്ങിയവരും ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്ത് കൂടെ നിന്നതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഷഫ്‌നയുടെ പിറന്നാള്‍ ആശംസ.

Follow us: pathram online

pathram desk 2:
Related Post
Leave a Comment