കോവിഡ്: സംസ്ഥാനത്തെ മുസ്ലീം പള്ളികള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപൂരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മുസ്ലീം പള്ളികള്‍ ഉടന്‍ തുറക്കില്ലെന്നെ നിലപാടുമായി കൂടുതല്‍ പള്ളികള്‍. തിരുവനന്തപുരത്തെ പാളയം പള്ളിക്ക് ഒപ്പം കോഴിക്കോട് നടക്കാവ് പുതിയ പള്ളി, മെയ്തീന്‍ പള്ളി, കണ്ണൂരിലെ അബ്‌റാര്‍ മസ്!ജിദും തുറക്കില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ സാധിക്കില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ആരാധനയ്ക്കായി പള്ളിയില്‍ എത്തുന്നവരില്‍ ഏറിയ പങ്കും അപരിചിതരാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പളളികള്‍ തുറക്കേണ്ട എന്ന നിലപാടില്‍ എത്തിയത്. തിരുവനന്തപുരം പാളയം ജുമാ മസ്!ജിദും, കോഴിക്കോട് മൊയ്തീന്‍ പള്ളി, നടക്കാവ് പുതിയ പള്ളി, കണ്ണൂരിലെ അബ്‌റാര്‍ മസ്!ജിദ് എന്നിവര്‍ ഇക്കാര്യം അറിയിച്ചു.

ജുമാ നമസ്‌കാരത്തിനും മറ്റ് നമസ്‌കാരത്തിനും പള്ളികളില്‍ വരുന്നവര്‍ വീടുകളില്‍നിന്ന് അംഗശുദ്ധി വരുത്തണം. പ്രായാധിക്യമുള്ളവരും കുട്ടികളും ഏതെങ്കിലും രോഗലക്ഷണമുള്ളവരും പള്ളിയില്‍ വരാതിരിക്കാന്‍ കമ്മറ്റി ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കണം. പള്ളികളില്‍ കൂടുതല്‍ നേരം കൂട്ടംകൂടി ഇരിക്കുന്നതും ജുമായ്ക്ക് മുന്‍പോ പിന്‍പോ കൂടുതല്‍ സമയം പ്രസംഗിക്കുന്നതും ഒഴിവാക്കണം. പള്ളികളില്‍ ഇപ്പോഴുള്ള വിരിപ്പുകള്‍ ഒഴിവാക്കണം. ഖബര്‍സ്ഥാനും പള്ളി പരിസരവും വൃത്തിയാക്കി അണുനശീകരണം നടത്തുക തുടങ്ങി നിരവധി മാര്‍ഗനിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.

FOLLOW US- PATHRAM ONLINE

pathram:
Related Post
Leave a Comment