വീട്ടമ്മയുടെ കൊലപാതകം; പ്രത്യേക പ്രകൃതക്കാരനാണ് , സ്ഥിരമായി പബ്ജി കളിച്ചിരുന്ന ആളാണ്. കൊലപാതക വാര്‍ത്ത അറിഞ്ഞപ്പോള്‍ ബിലാലിനെ സംശയിച്ചിരുന്നുവെന്ന് പിതാവ് …

കോട്ടയം: വീട്ടമ്മയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ ബിലാല്‍ മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ തേടിയിരുന്നുവെന്ന് പിതാവ് നിസാം ഹമീദ് . ഇടയ്ക്കിടെ വീടു വിട്ടുപോകുന്ന ബിലാലിനെ ഞായറാഴ്ച രാത്രിയും കാണാതായി. തുടര്‍ന്ന് ബിലാലിനെ കാണാനില്ലെന്നറിയിച്ച് വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ബിലാലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ മറ്റു സുഹൃത്തുക്കളെക്കൊണ്ട് വിളിപ്പിച്ചപ്പോള്‍ ഫോണ്‍ എടുത്തു. അപ്പോഴാണ് കൊച്ചിയില്‍ ഉണ്ടെന്ന് മനസിലാക്കുന്നത്.

ബിലാലിനെക്കുറിച്ചോര്‍ത്ത് കരയാത്ത ഒരാളും കുടുംബത്തിലില്ല. വിലകൂടിയ വസ്തുക്കള്‍ പലതും വാങ്ങിക്കൊടുത്തിരുന്നു. മുമ്പ് ബിലാലിന്റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസുണ്ടായിരുന്നു. ബിലാല്‍ ചെറുപ്പം മുതല്‍ പ്രത്യേക പ്രകൃതക്കാരനാണ്. കൊലപാതക വാര്‍ത്ത അറിഞ്ഞപ്പോള്‍ ബിലാലിനെ സംശയിച്ചിരുന്നു. സ്ഥിരമായി പബ്ജി കളിച്ചിരുന്ന ആളാണ്. കൊല ചെയ്തത് ബിലാലാണെങ്കില്‍ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും പിതാവ് പറഞ്ഞു.

!കൊലക്കേസുമായി ബന്ധപ്പെട്ട കാര്‍ ആലപ്പുഴ മുഹമ്മദന്‍സ് സ്‌കൂളിന് സമീപത്തുനിന്നും കണ്ടെത്തി. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറാണ് കണ്ടെത്തിയത്. ബിലാലിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച രാത്രി പൊലീസ് കൊച്ചിയില്‍ നിന്നു കസ്റ്റഡിയില്‍ എടുത്ത ബിലാലിന്റെ അറസ്റ്റ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് രേഖപ്പെടുത്തിയത്. മറ്റു ചില കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മന്‍സില്‍ വീട്ടില്‍ മുഹമ്മദ് സാലിയുടെ ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് എം.എ.അബ്ദുല്‍ സാലി മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. പ്രതിയുമായി പൊലീസ് എറണാകുളത്തു തെളിവെടുപ്പ് നടത്തിയിരുന്നു. എറണാകുളത്തെ വീട്ടില്‍നിന്നു 28 പവന്‍ കണ്ടെത്തി. 55 പവനോളമാണ് മോഷ്ടിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സിസിടിവിയില്‍ നിന്നാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്.

Follow us- pathram online latest news

pathram:
Related Post
Leave a Comment