സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയുടെ ചിത്രവും മൊബൈല്‍ നമ്പറും പരസ്യപ്പെടുത്തി ഭര്‍ത്താവ് ..പിന്നീട് സംഭവിച്ചത്!

സ്ത്രീധനമായി ബൈക്ക് നല്‍കാതിരുന്നതിന്റെ വൈരാഗ്യത്തില്‍ ഭാര്യയുടെ ചിത്രവും മൊബൈല്‍ നമ്പറും പരസ്യപ്പെടുത്തി ഭര്‍ത്താവിന് സംഭവിച്ചത്. വിവിധയിടങ്ങളില്‍ നിന്ന് ഫോണ്‍വിളികളും മറ്റും വര്‍ധിച്ചുവന്നതോടെ സംശയം തോന്നിയ ഭാര്യ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

ഉത്തര്‍പ്രദേശില്‍ നിന്നാണ് പുതിയ സ്ത്രീധന പീഡന കഥ പുറത്തു വന്നിരിക്കുന്നത്. സ്ത്രീധനമായി ബൈക്കും വേണമെന്നതായിരുന്നു തുതിയ ഗ്രാമത്തില്‍ നിന്നുള്ള പുനീതിന്റെ ആവശ്യം. എന്നാല്‍ അതു നടക്കില്ലെന്നായതോടെ സ്വന്തം ഭാര്യയുടെ ചിത്രവും ഫോണ്‍നമ്പറും പരസ്യമാക്കുകയാണ് പുനീത് ചെയ്തത്.

ലൈംഗികവൃത്തിക്ക് ആളെ ലഭ്യമാകും എന്നു പറഞ്ഞാണ് ഭാര്യയുടെ വിവരങ്ങള്‍ ഇയാള്‍ പരസ്യമാക്കിയത്. ബൈക്കിനു വേണ്ടി കാലങ്ങളായി ഭര്‍ത്താവ് തന്നെ മര്‍ദിച്ചിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. മടുത്തതോടെ സ്വന്തം വീട്ടില്‍ പോയി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇത് പുനീതിനെ വീണ്ടും ചൊടിപ്പിച്ചു. അങ്ങനെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെല്ലാം ഭാര്യയുടെ ചിത്രവും ഫോണ്‍നമ്പറും നല്‍കി സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്നും പണം നല്‍കിയാല്‍ ലൈംഗികവൃത്തിക്ക് തയ്യാറാകമെന്നുമായിരുന്നു പരസ്യം.

ഭാര്യയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുനീതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Follow us _ pathram online

pathram:
Related Post
Leave a Comment