‘അവള്‍ അപ്പടി താന്‍’ ചിത്രത്തിന്റെ റിമേക്കില്‍ നായകനായി ദുല്‍ഖറും ശ്രുതി ഹാസനും

കമല്‍ ഹാസനും രജനികാന്തും അഭിനയിച്ച ചിത്രത്തിന്റെ റീമേക്കില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍. 42 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ ‘അവള്‍ അപ്പടി താന്‍’ എന്ന ചിത്രമാണ് ദുല്‍ഖറിനെ നായകനാക്കി റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. വിവിധ തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹരി വെങ്കടേശ്വരനാണ് റീമേക്ക് സംവിധാനം ചെയ്യുക. ശ്രുതി ഹാസനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. കമല്‍ ഹാസന്‍, രജനികാന്ത് ശ്രീപ്രിയ എന്നിവരാണ് പഴയ ചിത്രത്തില്‍ മുഖ്യ വേഷങ്ങളെ അവതരിപ്പിച്ചത്. ശ്രീപ്രിയയുടെ വേഷം ശ്രുതി ഹാസന്‍ അവതരിപ്പിക്കും. രജനികാന്ത് അഭിനയിച്ച വേഷം ചിമ്പു അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കമല്‍ ഹാസന്‍ അവതരിപ്പിച്ച കഥാപാത്രമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുക.

സി രുധാരിയ ആണ് അവള്‍ അപ്പടി താന്‍ സംവിധാനം ചെയ്തത്. തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു ഇത്. പ്രണയബന്ധങ്ങളില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കാരണം പുരുഷവിരോധം ഉണ്ടാവുന്ന യുവതിയുടെ കഥയാണ് സിനിമ സംസാരിച്ചത്. റീമേക്ക് അടുത്ത വര്‍ഷം റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്.

Follow us _ pathram online

pathram:
Related Post
Leave a Comment