എന്റെ പിറകില്‍ പിടിക്കാൻ പല തവണ പറഞ്ഞിട്ടും മമ്മൂക്ക തയ്യാറായില്ല..!!

മമ്മൂട്ടി നായകനായെത്തിയ കുട്ടിസ്രാങ്ക് എന്ന ചിത്രത്തില്‍ അനുഭവിച്ച ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് തെസ്‌നി ഖാന്‍. സംവിധായകനും പിന്നിലുണ്ടായിരുന്ന എല്ലാവരും പറഞ്ഞിട്ടും മമ്മൂക്കയ്ക്ക് ചെയ്യാന്‍ പറ്റാതെ പോയ ഒരു സീനിനെ കുറിച്ചാണ് തെസ്‌നി പറയുന്നത്. മമ്മൂട്ടിയെ കുറിച്ചുള്ള തെസ്‌നിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കുട്ടിസ്രാങ്കിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രം തെസ്‌നി ഖാന്റെ പുറകില്‍ പിടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഈ സീന്‍ എടുക്കാന്‍ മമ്മൂട്ടി, തെസ്‌നിയും അടക്കം ബാക്കിയുള്ള എല്ലാ കഥാപാത്രങ്ങളും സെറ്റിലെത്തി. എന്നാല്‍ അടുത്തതായി മമ്മൂട്ടി നടന്ന് വന്ന് തെസ്‌നിയുടെ പുറകില്‍ പിടിക്കുന്ന സീനാണ് എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി അതിന് ഒരുക്കമല്ലായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയ സംവിധായകന്‍ മമ്മൂട്ടിക്ക് പകരം ആ സീന്‍ ചെയ്യാന്‍ ഒരു ഡ്യൂപ്പിനെ വെയ്ക്കുകയായിരുന്നു.

സീന്‍ തുടങ്ങുമ്പോള്‍ മമ്മൂട്ടിയെ കാണിക്കുമെങ്കിലും ക്ലോസ് അപ്പായി ഷൂട്ട് ചെയ്യുന്ന സീന്‍ ഡ്യൂപ്പാണ് സിനിമയില്‍ ചെയ്തിരിക്കുന്നത്. പിന്നീട് മമ്മൂട്ടി നടന്ന് പോകുന്നതും സിനിമയില്‍ കാണാന്‍ സാധിക്കുമെന്നും തെസ്‌നി പറയുകയാണ്. സിനിമയ്ക്ക് വേണ്ടിയല്ലേ മമ്മൂക്കാ.. എന്ന് താനുള്‍പ്പെടെ എല്ലാവരും പറഞ്ഞിട്ടും മമ്മൂട്ടി ആദ്യം ഈ സീന്‍ എടുക്കാന്‍ തയ്യാറില്ലെന്ന് തെസ്‌നി ഓര്‍മ്മിക്കുന്നു. ഒടുവില്‍ ആ രംഗം എടുക്കാന്‍ മമ്മൂട്ടി സമ്മതിച്ചു. പക്ഷേ ഷൂട്ട് തുടങ്ങി തെസ്‌നിയുടെ അടുത്ത് ചെല്ലുമ്പോള്‍ മമ്മൂട്ടി ആ സീന്‍ ചെയ്യാന്‍ മടിക്കുകയായിരുന്നു. പല തവണ ചെയ്യാന്‍ പറഞ്ഞിട്ടും മമ്മൂട്ടി തെസ്‌നിയുടെ അടുത്ത് ചെല്ലുമ്പോള്‍ വീണ്ടും നിര്‍ത്തും. ഒടുവില്‍ അത് ചെയ്യാന്‍ വയ്യെന്ന് മമ്മൂട്ടി സംവിധായകനെ അറിയിക്കുകയായിരുന്നു.

Follow us- pathram online

pathram desk 2:
Related Post
Leave a Comment