ദൈവം സര്‍വ്വവ്ായപി എന്തിനാണ് ആരാധനാലയങ്ങള്‍ തുറക്കുന്നതെന്ന് ചോപ്ര;സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ആരാധനാലയങ്ങള്‍ തുറക്കാനുള്ള നിര്‍ദ്ദേശത്തെ പരസ്യമായി എതിര്‍ത്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നിലവില്‍ ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്രയ്ക്കെതിരെ കടുത്ത വിമര്‍ശനം. ലോക്ഡൗണ്‍ നാലാം ഘട്ടം ഇന്ന് പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് അടുത്ത ഘട്ടം മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ജൂണ്‍ എട്ടു മുതല്‍ ആരാധനാലയങ്ങള്‍, ഹോട്ടല്‍, റസ്റ്ററന്റ്, ഷോപ്പിങ് മാള്‍ എന്നിവ തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനു പിന്നാലെയാണ് ആരാധനാലയങ്ങള്‍ തുറക്കുന്നതിനെ വിമര്‍ശിച്ച് ചോപ്ര രംഗത്തെത്തിയത്.

അതേസമയം, ആരാധനാലയങ്ങള്‍ തുറക്കുന്നതിനെതിരായ ചോപ്രയുടെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മതപരമായ കാര്യങ്ങളെ തുറന്നെതിര്‍ക്കുന്നത് ശരിയല്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. മതവിശ്വാസത്തിന് വലിയ വിലകൊടുക്കുന്ന ഒട്ടേറെ ആളുകള്‍ ഉള്ള രാജ്യമാണ് ഇന്ത്യയെന്ന് ചില ആരാധകര്‍ ചോപ്രയുടെ ട്വീറ്റിന് മറുപടി കുറിച്ചു.

ചോപ്രയില്‍നിന്ന് ഇത്തരത്തിലുള്ള ഏകപക്ഷീയമായ അഭിപ്രായ പ്രകടനം പ്രതീക്ഷിച്ചില്ലെന്നായിരുന്നു മറ്റൊരു ആരാധകന്റെ മറുപടി. ആരാധനാലയങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആളുകളുടെ കാര്യമെങ്കിലും പരിഗണിക്കേണ്ടതായിരുന്നുവെന്ന് ആരാധകന്‍ ചോപ്രയെ ഓര്‍മിപ്പിച്ചു. ഹോട്ടലില്‍നിന്ന് ഭക്ഷണവും മാളുകളില്‍നിന്നുള്ള സാധനങ്ങളും ഓണ്‍ലൈനായി വാങ്ങാമെന്നിരിക്കെ എന്തിനാണ് ഹോട്ടലുകളും മാളുകളും തുറക്കുന്നതെന്ന് മറ്റൊരു ആരാധകന്‍ മറുപടിയായി കുറിച്ചു.

Follow us -pathram online

pathram:
Related Post
Leave a Comment