തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം മരിച്ചത്…

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഇന്നലെ 776 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 13,967 ആയി. ഇന്നലെ മാത്രം ഏഴ് പേർ മരിച്ചു. ആകെ 94 പേരാണ് തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

ചെന്നൈയിൽ മാത്രം ഇന്നലെ 567 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ കേരളത്തിൽ നിന്ന് തിരിച്ചെത്തിയതാണ്. ഡൽഹിയിൽ നിന്ന് ട്രെയിനിൽ ചെന്നൈയിലെത്തിയ രണ്ടുപേർക്കും കൊവിഡ് സ്ഥിരീകരിച്ചു.തേനി, തെങ്കാശി അതിർത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം, കൊവിഡിൽ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,12,359 ആയി. പ്രതിദിനം അയ്യായിരത്തിന് മേൽ വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. 24 മണിക്കൂറിനിടെ 5609 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് ഇതുവരെ 3435 പേർ മരിച്ചു. 45,300 പേർ രോഗമുക്തി നേടുകയും ചെയ്തു.

Follow us on pathram online news

pathram desk 2:
Related Post
Leave a Comment