കേരളാ പോലീസിന് ബിഗ് സല്യൂട്ടുമായി മോഹന്‍ലാല്‍

ജന്മദിനത്തില്‍ കേരളാ പോലീസിന് ബിഗ് സല്യൂട്ടുമായി മോഹന്‍ലാല്‍. ജന്മദിനം പോലീസിന് വേണ്ടി സമര്‍പ്പിക്കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി വിശ്രമമില്ലാതെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.

മോഹന്‍ലാലിന്റെ അറുപതാം ജന്മദിനത്തില്‍ കേരളമൊന്നടക്കം പ്രിയ നടന് ജന്മദിനാശംസകള്‍ അറിയിച്ചിരുന്നു. ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഞാനും ഒരു വഴിത്തിരിവില്‍ വന്നുനില്‍ക്കുകയാണ്. ഇന്ന് മെയ് 21 എന്റെ ജീവിതത്തില്‍ എനിക്ക് ഒരു വയസ് കൂടി കൂടുന്നു. എനിക്ക് അറുപത് വയസ് തികയുന്നു. മോഹന്‍ലാല്‍ ഫെയസ്ബുക്കില്‍ കുറിച്ചു. ലോകത്തിന്റെയും എന്റെയും വഴിത്തിരിവുകളിലെ ഈ വന്ന് നിലനില്‍പ്പ് ഒരേ സമയത്തായത് തീര്‍ത്തും യാദൃശ്ചികമാവാം. അല്ലെങ്കിലും ജീവിതത്തിലെ അത്ഭുതകരമായ യാദൃശ്ചികതകളാണല്ലോ എന്നെ ഇങ്ങനെ, ഈ രൂപത്തില്‍ ഭാവത്തില്‍ ഇവിടെ വരെ എത്തിച്ചതെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇവിടെ നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് വിശ്വസിക്കാനാവുന്നില്ല. എത്ര ദൂരം, എത്രമാത്രം അദ്ധ്വാനം, എത്രമനുഷ്യരുടെ, പ്രതിഭകളുടെ സഹായം, എത്രയെത്ര പരാജയങ്ങള്‍, കുട്ടായ്മയുടെ വിജയങ്ങള്‍, ആരൊക്കയോ ചൊരിഞ്ഞ സ്‌നേഹങ്ങള്‍, ആരുടെയൊക്കയോ കരുതലുകള്‍. തിരിഞ്ഞുനില്‍ക്കുമ്പോള്‍ എന്റെ ശിരസ് കുനിഞ്ഞുപോകുന്നു, നന്ദിയോടെ എന്റെ കണ്ണുകള്‍ നഞ്ഞു പോകുന്നു. കടപ്പാടോയെന്ന് മോഹന്‍ലാല്‍ ഫെയസ്ബുക്കില്‍ കുറിച്ചു

pathram:
Related Post
Leave a Comment