‘ഹൃദയം തകര്‍ത്ത’ ഒരു നടനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് മീന

1990 കളില്‍ പ്രേക്ഷകരുടെ പ്രിയനായികയായ മീന തന്റെ ‘ഹൃദയം തകര്‍ത്ത’ ഒരു നടനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണിപ്പോള്‍. ബോളിവുഡ് നടന്‍ ഹൃതിക് റോഷനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മീനയുടെ കുറിപ്പ്. എന്റെ ഹൃദയം തകര്‍ന്ന ദിവസം, ബെംഗളൂരുവില്‍ അദ്ദേഹത്തിന്റെ വിവാഹാനന്തര ചടങ്ങിനിടെ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടനെ കണ്ടുമുട്ടി മീന കുറിച്ചു.

മീനയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്. ‘ഹൃത്വികിനോട് പ്രണയമാണെന്ന് അപ്പോഴെങ്കില്‍ തുറന്ന് പറയായിരുന്നില്ലേ’ എന്ന് ഒരാള്‍ കുറിച്ചു. മീനയുടെ മാത്രമല്ല ഒരുപാട് പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ന്ന നിമിഷമായിരുന്നു അതെന്ന് മറ്റൊരാള്‍ കുറിച്ചു.

pathram:
Related Post
Leave a Comment