മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ബി.ജെ.പി നേതാവിനെ താക്കീത് ചെയ്ത് പോലീസ്.

ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ബി.ജെ.പി എം.പിയെ താക്കീത് ചെയ്ത് പോലീസ്. എന്തെങ്കിലും ട്വീറ്റ് ചെയ്യുന്നതിന് മുമ്പ് അത് ശരിയാണെന്ന് ഉറപ്പുവരുത്തുകയെങ്കിലും ചെയ്യണമെന്ന് പശ്ചിമ ഡല്‍ഹി എം.പി പര്‍വേഷ് സാഹിബ് സിംഗിന് ഡല്‍ഹി പോലീസ് താക്കീത് നല്‍കി.

ലോക്ക ഡൗണ്‍ കാലത്തും മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പര്‍വേഷ് ഒരു വീഡിയോ ട്വീറ്റ് ചെയ്തത്. ഏതെങ്കിലും മതം ഉത്തരത്തില്‍ കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഇത്തരത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പര്‍വേഷിന്റെ ട്വീറ്റ്. ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശവും പൂര്‍ണ്ണമായും നിരാകരിക്കുകയാണെന്നായിരുന്നു പര്‍വേഷിന്റെ ആരോപണം.

എന്നാല്‍ മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ പഴയ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു വിദോഷ പ്രചാരണം. മൗലവിമാരുടെ ശമ്പളം അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിയെച്ചും അവരുടെ ശമ്പളം വെട്ടിക്കുറച്ചാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കുറയുമെന്നും ഡല്‍ഹിയെ നശിപ്പിക്കാന്‍ നിങ്ങള്‍ സത്യപ്രതിജ്ഞ എടുത്തിട്ടുണ്ടോ എന്നും ചോദിച്ചുകൊണ്ടായിരുന്നു ട്വീറ്റ്.

എന്നാല്‍ പര്‍വേഷ് സിംഗിന് മറുപടിയായി ഈ വീഡിയോ തികച്ചും തെറ്റാണെന്ന് ഡല്‍ഹി ഡി.സി.പി പ്രതികരിച്ചു. ഇത് തികച്ചും തെറ്റായ വാര്‍ത്തയാണ്. പഴയ വീഡിയോ ആണിത്. എന്തെങ്കിലും ട്വീറ്റ് ചെയ്യുന്നതിന് മുമ്പ് അത് ശരിയാണെന്ന് ഉറപ്പുവരുത്തുകയെങ്കിലും ചെയ്യണമെന്നും ഡല്‍ഹി ഡി.സി.പി ട്വീറ്റ് ചെയ്തു.

ഡല്‍ഹി പോലീസ് താക്കീത് നല്‍കിയതോടെ ബി.ജെ.പി എം.പി ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിടെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. നേരത്തെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനിടെ നിരവധി വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്യുകയും ചെയ്ത ബി.ജെ.പി നേതാവാണ് പര്‍വേഷ് സിംഗ്.

pathram:
Leave a Comment