പകര്‍ച്ചവ്യാധിയെപ്പറ്റി 2016 ല്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു: ബില്‍ ഗേറ്റ്‌സ്

ഭാവിയിൽ ഉണ്ടാവാനിരിക്കുന്ന പകർച്ചാവ്യാധിയുടെ അപകടങ്ങളെ കുറിച്ച് 2016 ലെ പ്രസിഡന്റ് തിരഞ്ഞെടപ്പിൽ വിജയിച്ച് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിനോട് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന്‌ ബില്‍ ഗേറ്റ്‌സ്. എന്നാൽ അതുമായി ബന്ധപ്പെട്ട് കൂടുതൽ സംസാരങ്ങൾ നടത്താതിരുന്നതിൽ കുറ്റബോധം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പിലും, അമേരിക്കയിലും ലോകമെമ്പാടും താൻ കണ്ടുമുട്ടിയ ആളുകളോടെളെല്ലാം ഈ പകർച്ചാവ്യാധി ഭീഷണിയെ കുറിച്ച് സംസാരിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം വാൾസ്ട്രീറ്റ് ജേണലിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. 2016 ൽ ട്രംപ് ടവറിൽ നടന്ന ഒരു യോഗത്തിൽ അമേരിക്കൻ പ്രസിഡന്റിനോടും ഇക്കാര്യം പറഞ്ഞിരുന്നു.

പല ലോകനേതാക്കളും തന്റെ നിർദേശം തത്വത്തിൽ അംഗീകരിച്ചു. ചിലർ പ്രാരംഭ നടപടികൾ സ്വീകരിക്കുകയും ചെയ്തു. അത് സ്വന്തമായി ചില പരിഹാരങ്ങൾ കാണാൻ തനിക്കും പ്രേരണയായെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസവായുവിലൂടെ പകരുന്ന വൈറസുകളെ കുറിച്ച് പറയുമ്പോഴെല്ലാം ഉയർന്ന ഷട്ട് ഡൗൺ പ്രഖ്യാപിച്ചാൽ സ്കൂളുകളുടെ പ്രാധാന്യം, ഗതാഗതം എത്രത്തോളം ഉപേക്ഷിക്കാൻ കഴിയും മാസ്കുകൾ യഥാർഥത്തിൽ സഹായിക്കുന്നുണ്ടോ ഇല്ലയോ പോലുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങളില്ലായിരുന്നു. അദ്ദേഹം പറഞ്ഞു.

2000 ൽ സ്ഥാപിതമായ ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിലൂടെ ഈ മുൻനിര ടെക്ക് സംരഭകനും ഭാര്യയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ സേവനം ചെയ്തുവരികയാണ്. എബോളയ്ക്കും, സിക വൈറസിനും ധനസഹായ ചികിത്സകൾ വരെ ഇതിൽ ഉൾപ്പെടുന്നു. കോവിഡ് 19 അസുഖത്തിനെതിരെയുള്ള പോരാട്ടത്തിലാണ് അവരിപ്പോൾ. ഇതിനായി 25 കോടി ഡോളർ ഫൗണ്ടേഷൻ നീക്കിവെച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും നാടകീയമായ കാര്യമാണ് ഇതെന്നും വാക്സിൻ കണ്ടുപിടിക്കാനാവുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

pathram desk 2:
Leave a Comment