ക്യാൻസർ ബാധിച്ചതോടെ കമലഹാസന് ഞാൻ ഒരു ബാധ്യതയായി മാറിയിരിക്കാം; ആരോപണവുമായി നടി ഗൗതമി..!!

നീണ്ട 13 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ഒടുവിലാണ് കമലഹാസനും നടി ഗൗതമിയും ബന്ധം വേർപിരിയുന്നത്. നിയമപരമായി ഇരുവരും വിവാഹം കഴിച്ചില്ലെങ്കിലും 2016 ഒക്ടോബറിൽ ബന്ധം പിരിയുന്നതായി അറിയിക്കുകയായിരുന്നു. പ്രേക്ഷകരിലും ആരാധകരിലും വളരെ വലിയ ഞെട്ടലാണ് ഈ വാർത്ത ഉളവാക്കിയിരുന്നത്. അക്കാലയളവിൽ ഏറെ ചർച്ചയായ വിഷയത്തിൽ പിരിയാൻ ഇടയായ കാരണം വർഷങ്ങൾക്കപ്പുറം വ്യക്തമാക്കിക്കൊണ്ട് നടി ഗൗതമി രംഗത്തെത്തിയിരിക്കുകയാണ്.

അഭിമാനം കളഞ്ഞ് ബന്ധം തുടരാൻ താല്പര്യം ഇല്ലാത്തതിനാലാണ് കമലുമായി പിരിയാൻ തീരുമാനിച്ചതെന്ന് ഗൗതമി പറയുന്നു. താരം ബ്ലോഗിലൂടെയാണ് തന്റെ ദാമ്പത്യജീവിതത്തിലെ പിരിയുന്ന കാരണമായ സംഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. ആത്മാർത്ഥതയും പരസ്പരബഹുമാനവും നിലനിർത്താൻ കഴിയാതെ പോയതിനെ തുടർന്നാണ് വിവാഹ ബന്ധം തുടരാൻ താൽപര്യമില്ലാതെയായതെന്നും തനിക്ക് ക്യാൻസർ ബാധിച്ചതോടെ കമലിന് ഒരു ബാധ്യതയായി മാറിയിരിക്കാം എന്നും ഗൗതമി പറയുന്നു.

എന്നാൽ അക്കാലയളവിൽ തങ്ങളുടെ ദാമ്പത്യ ജീവിതം തകർത്തത് കമലിന്റെ മകളാണ് എന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു ഈ വാർത്തകൾ വ്യാജവാർത്തകൾ ആണെന്ന് ഗൗതമി പറയുന്നു. 2010 ഏപ്രിൽ കമലഹാസൻ ആരംഭിച്ച ഓൺലൈനിൽ ചാനലിൽ നിന്നും തനിക്ക് ഒരു പ്രതിഫലവും ലഭിച്ചിരുന്നില്ല എന്നും ഗൗതമി പറയുന്നു. വർഷങ്ങൾക്കിപ്പുറം ഉള്ള ഗൗതമിയുടെ ഈ വെളിപ്പെടുത്തൽ കമൽഹാസനെതിരെ ഒരു ആരോപണമായി നിൽക്കുകയാണ്. നിലവിൽ വലിയൊരു രാഷ്ട്രീയ പ്രതിച്ഛായ കെട്ടിപ്പടുത്തുന്ന കമലഹാസനു ഗൗതമിയുടെ ഈ വെളിപ്പെടുത്തലുകൾ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. ഗൗതമിയുടെ പ്രതികരണത്തിന് ഇതുവരെയും കമലഹാസൻ മറുപടി നൽകിയിട്ടുമില്ല.

Follow us: pathram online latest news

pathram desk 2:
Related Post
Leave a Comment