ശമ്പള ഉത്തരവ് കത്തിച്ച സ്‌‌കൂളിൽ നിന്ന് 25000 രൂപ സംഭാവന

അധ്യാപകരുടെ ശമ്പളം മാറ്റിവയ്‌‌ക്കുമെന്ന സർക്കാർ ഉത്തരവ് കത്തിച്ച്‌ ആഘോഷിച്ച അതേ സ്‌കൂളിൽനിന്ന്‌ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ സംഭാവന. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ്‌ അധ്യാപകർക്ക്‌ മാതൃകയായത്‌.

ഉത്തരവ് കത്തിച്ച കെപിഎസ്‌ടിഎ പ്രവർത്തകനും കമ്യൂണിറ്റി പൊലീസ് ഓഫീസറുമായ കെ രഞ്ജിത്ത് ഈ ചടങ്ങിൽ പങ്കെടുത്തതും പരിഹാസ്യമായി. സ്‌കൂൾ മാനേജർ സുലൈമാന്റെ ക്ഷണമനുസരിച്ച്‌ എത്തിയ കാരാട്ട് റസാഖ് എം എൽഎ തുക ഏറ്റുവാങ്ങി.

മറ്റൊരു കമ്യൂണിറ്റി പൊലീസ് ഓഫീസർ പി ജിഷ, എസ്‌‌പിസി കേഡറ്റുകളായ മുഹമ്മദ് സിയാലി, ഹലീൽ മുഹമ്മദ്, സന മിൻഹ, മുഹമ്മദ് അർഷിക്, ഷിബിൻ ബാബു എന്നിവരും പങ്കെടുത്തു.

നൂറോളം അധ്യാപകരാണ്‌ ഈ സ്‌കൂളിലുള്ളത്‌. എന്നാൽ കഴിഞ്ഞ പ്രളയത്തിൽ സ്‌കൂളിൽനിന്ന് കെഎസ്‌ടിഎ പ്രവർത്തകരായ എട്ട് അധ്യാപകരേ സാലറി ചാലഞ്ചിൽ പങ്കെടുത്തുള്ളൂ. ഉത്തരവ് കത്തിച്ച നടപടിക്കെതിരെ നാട്ടുകാരിലും രക്ഷിതാക്കളിലും വൻ പ്രതിഷേധം ഉയരുകയാണിപ്പോൾ

pathram desk 2:
Leave a Comment