കൊല്ലത്തുനിന്ന് കാണാതായ ബ്യൂട്ടീഷ്യന്‍ പാലക്കാട്ട് കൊല്ലപ്പെട്ട നിലയില്‍; യുവാവ് പിടിയില്‍

കൊല്ലത്ത് നിന്ന് കാണാതായ ബ്യൂട്ടീഷ്യന്‍ പാലക്കാട്ട് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊട്ടിയം മുഖത്തല തൃക്കോവില്‍വട്ടം നടുവിലക്കരയില്‍ നിന്നു കാണാതായ സുചിത്ര(42) എന്ന യുവതിയെ ആണ് പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരിക്കുന്നത്.. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്ത് പരിശോധന ആരംഭിച്ചു.

യുവതിയെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ മതിലിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നാണു വിവരം. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണ സംഘം ഇരുവരും താമസിച്ചിരുന്ന മണലിയിലെ വീട്ടില്‍ യുവാവിന്റെ സാന്നിധ്യത്തില്‍ തിരച്ചില്‍ ആരംഭിച്ചു. കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ ബ്യൂട്ടിഷന്‍ ട്രെയിനാറായ യുവതി മാര്‍ച്ച് 17 ന് ആലപ്പുയില്‍ ഭര്‍ത്താവിന്റെ അമ്മക്കു സുഖമില്ലെന്നു പറഞ്ഞാണ് സ്ഥാപനത്തില്‍ നിന്നു ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വിവരമൊന്നുമില്ലാതായതോടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. മൃതദേഹം കുഴിച്ചിട്ടുവന്ന് സംശയിക്കുന്ന സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധസംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന.

pathram:
Leave a Comment