മാസ്‌ക് ധരിച്ചില്ലെങ്കില്‍ പെട്രോളും ഡീസലുമില്ല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെവരുന്നവര്‍ക്ക് ഇനിമുതല്‍ പെട്രോളും ഡീസലുമില്ല. പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ സുരക്ഷമാനിച്ച് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം.

അവശ്യസേവന മേഖലയിലായതിനാല്‍ 365 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ് പെട്രോള്‍ പമ്പുകള്‍. നിരവധിപേരാണ് ഓരോദിവസവും പെട്രോള്‍ പമ്പിലെത്തുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് മാസ്‌കില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന് അസോസിയേഷന്‍ തീരുമാനിച്ചത്.

രാജ്യവ്യാപകമായാണ് തീരുമാനം നടപ്പാക്കിയത്. നേരത്തെ ഒഡീഷയില്‍ മാസ്‌കില്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു.

pathram:
Related Post
Leave a Comment