ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1007 കോവിഡ് കേസുകള്‍. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13, 387 ആയി. ഇതില്‍ 11,201 പേരാണ് ചികിത്സയിലുള്ളത്. 1748 പേര്‍ക്ക് അസുഖം ഭേദമായി. 24 മണിക്കുറിനിടെ 260 പേര്‍ രോഗമുക്തരായി. 183 പേര്‍ ആശുപത്രി വിട്ടു. കഴിഞ്ഞ നാല് ദിവസമായി രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 437 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ 23 പേര്‍ മരിച്ചു.
മേയ് ആദ്യ ആഴ്ചയില്‍ ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍ എന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതിനുശേഷം രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകും. അടുത്ത ഒരാഴ്ച നിര്‍ണായകമാണ്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാല്‍ രോഗികളുടെ എണ്ണവും വര്‍ധിക്കും. ഐസലേഷനില്‍ കഴിയുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
കേന്ദ്രം പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. രാജസ്ഥാന്‍, പഞ്ചാബ്, ബിഹാര്‍ സംസ്ഥനങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്ന വന്‍ വര്‍ധന തടയാന്‍ സാധിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, യുപി എന്നിവടങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വൈകിയതാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം. കേന്ദ്രത്തിന്റെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഫലപ്രദമാണെന്നു കരുതുന്നതും ഈ കണക്കുകള്‍ അനുസരിച്ചു തന്നെയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഏപ്രില്‍ 15നുള്ളില്‍ രാജ്യത്തെ കോവിഡ് രോഗികള്‍ 8 ലക്ഷം കവിഞ്ഞിരുന്നേ എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Leave a Comment