കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി നടന്‍ അജിത്തും. രാജ്യത്ത് ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നേകാല്‍ക്കോടി രൂപയാണ് നടന്‍ കൈമാറിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതമാണ് നടന്‍ സംഭാവന ചെയ്യുന്നത്. സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയും സംഭാവനയായി നല്‍കി. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘വാലിമൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അജിത്ത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കയാണ്.
കൊറോണ അതിരൂക്ഷമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിനിമാസാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം സാമ്പത്തിക സഹായവുമായി മുന്നോട്ട് വന്നു കഴിഞ്ഞു. സഹായങ്ങള്‍ ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവരെ ചെയ്യാന്‍ പ്രേരിപ്പിക്കണമെന്നും എല്ലാവരും ആഹ്വാനം ചെയ്യുന്നുണ്ട്. നടന്‍മാരായ രജനീകാന്ത്, ശിവകുമാര്‍, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, നയന്‍താര തുടങ്ങി നിരവധി പേര്‍ സഹായധനം നല്‍കിയിരുന്നു
Leave a Comment