സൂപ്പര്‍ താരങ്ങളേക്കാള്‍ പ്രതിഫലം വാങ്ങിയ കലിംഗ ശശി; ഷൂട്ടിങ്ങിന് പോയത് ഹോട്ടലിന്റെ റൂഫ്‌ടോപ്പില്‍നിന്ന് ഹെലികോപ്റ്ററില്‍..!!!

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം കലിംഗ ശശി വാങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. 2015ല്‍ ഒരു ഹോളിവുഡ് സിനിമയിലെ പ്രധാന റോളില്‍ കലിംഗ ശശി അഭിനയിച്ചിരുന്നു. പക്ഷേ, അഞ്ചു വര്‍ഷം കഴിഞ്ഞ് അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോഴും ആ സിനിമ തിയറ്ററുകളിലെത്തിയില്ല. അന്ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അതുവരെ ആരോടും പറയാതിരുന്ന ഈ രഹസ്യം ശശി വെളിപ്പെടുത്തിയെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സിനിമയുടെ പേരോ മറ്റ് വിശദവിവരങ്ങളോ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു ഹോളിവുഡിലെ കരാറെന്നും സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനി അത് അനൗണ്‍സ് ചെയ്ത ശേഷമേ ആ സിനിമയെ കുറിച്ച് മാധ്യമങ്ങളോട് പറയാന്‍ പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശമുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഹോളിവുഡിലെ മുന്‍നിര നടന്‍മാര്‍ അഭിനയിച്ച സിനിമയുടെ ഷൂട്ടിങ്ങിനായി ദിവസവും പോയിരുന്നത് താമസിക്കുന്ന ഹോട്ടലിന്റെ റൂഫ്‌ടോപ്പില്‍ നിന്ന് ഹെലികോപ്റ്ററിലായിരുന്നുവെന്നും അദ്ദേഹമന്ന് പറഞ്ഞിരുന്നു.

എങ്ങിനെയാണ് ഹോളിവുഡിലെത്തിയതെന്നും കലിംഗ ശശി വെളിപ്പെടുത്തി. ഗദ്ദാമയില്‍ അഭിനയിക്കാന്‍ ദുബായില്‍ പോയതായിരുന്നു. അവിടുത്തെ ഒരു ഷോപ്പിങ് മാളില്‍ വെച്ച് ഒരാള്‍ ശ്രദ്ധിച്ചു. അയാളാണ് ഹോളിവുഡിലേക്ക് പൊക്കിെക്കാണ്ടുപോയത്. സുപ്രസിദ്ധ ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് നായകനായി അഭിനയിച്ച സിനിമയായിരുന്നു അത്. ബൈബിളിലെ കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമയില്‍ യൂദാസിന്റെ റോളായിരുന്നു തനിക്കെന്നും ശശി വെളിപ്പെടുത്തിയിരുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യംഒരു പാതിരാക്കൊലപാതകത്തിന്റെ കഥയിലൂടെ 2009ലാണ് കലിംഗ ശശി സിനിമയില്‍ ഹരിശ്രീ കുറിക്കുന്നത്. അതിനുശേഷം ഇരുന്നൂറിലധികം സിനിമകളില്‍ അദ്ദേഹം വിഷമിട്ടു. കോഴിക്കോട്ടെ പ്രമുഖ നാടകകമ്പനിയായ സ്‌റ്റേജ് ഇന്ത്യയുടെ നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടിരുന്ന തന്നെ സിനിമയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിവിട്ടത് സംവിധായകന്‍ രഞ്ജിത്താണെന്ന് ശശി നന്ദിയോടെ സ്മരിച്ചിരുന്നു. രഞ്ജിസാറിനു മുന്നില്‍ ഞാന്‍ ഇരിക്കില്ല. അത്രയ്ക്ക് കടപ്പാടും നന്ദിയും അദ്ദേഹത്തിനോടുണ്ടെന്ന് കലിംഗ ശശി പറഞ്ഞിരുന്നു.

pathram:
Related Post
Leave a Comment