കൊറോണ ജനിതക ആയുധം തന്നെ..!!! ചൈനയ്‌ക്കെതിരേ ബ്രിട്ടനും

കൊറോണ വൈറസ് ചൈനയുടെ ജനിതക ആയുധം തന്നെയെന്ന് ആവര്‍ത്തിച്ച് ബ്രിട്ടനും. ചൈനിസ് മാര്‍ക്കറ്റായ വുഹാനില്‍ നിന്ന് പടര്‍ന്നതാണെന്ന ധാരണ തിരുത്തിയാണ് ചൈനക്കെതിരെ ബ്രിട്ടനും രംഗത്തെത്തിയിട്ടുള്ളത്. ലോകം മുഴുവനുമുള്ള ആയുധങ്ങള്‍ പിടിച്ചടക്കാന്‍ വെമ്പല്‍ കൊളളുന്ന ചൈന ജനിതക ആയുധങ്ങളും സംഭരിച്ചിരുന്നു. ഇതിനായ കരുതിയ വൈറസ് പുറത്തായതോടെയാണ് കൊറോണ പടര്‍ന്നതെന്നാണ് അരേിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും ആരോപിക്കുന്നത്. യുകെയില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വിളിച്ച് കൂട്ടിയ അടിയന്തിര കോബ്ര മീറ്റിംഗില്‍ പങ്കെടുത്ത അംഗമാണ് ചൈനയുടെ ജൈവ ആയുധമാണ് കൊറോണയെന്ന് ചൂണ്ടികാട്ടിയത്.

അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ്19 എന്ന വൈറസ് ലോകമെമ്പാടും വ്യാപിക്കുകയും 64,729 പേരുടെ ജീവന്‍ കവരുകയും 1,202,435പേരെ ബാധിക്കുകയും ചെയ്തു. ഇപ്പോഴും ലോകത്തെയാകെ ഭീതിയിലാഴ്ത്തി കോവിഡ് പടരുകയാണ്. കൊറോണയുടെ ഉറവിടം തേടിയുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് അമേരിക്കയും ബ്രിട്ടനും ചൈനക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ജൈവായുധങ്ങള്‍ നിര്‍മ്മിക്കുന്ന ചൈനീസ് ലബോറട്ടറിയില്‍ നിന്ന് കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പുതിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നതെന്നും കോബ്ര കമ്മിറ്റി അംഗം എടുത്ത് കാട്ടുന്നു. വുഹാനിലെ അഡ്വാന്‍സ്ഡ് ലബോറട്ടറിയില്‍ നിന്ന് ഒരു ഗവേഷകനിലേക്ക് വൈറസ് പടരുകയും തുടര്‍ന്ന് അത് മറ്റുള്ളവരിലേക്ക് സംക്രമിച്ച് ലോകവ്യാപകമാവുകയുമായിരുന്നുവെന്നാണ് കോബ്ര അംഗം ആവര്‍ത്തിക്കുന്നത്. വുഹാനിലെ കുപ്രസിദ്ധമായ മൃഗമാര്‍ക്കറ്റില്‍ നിന്നും പത്ത് മൈല്‍ അകലത്താണീ ലബോറട്ടറി നിലകൊള്ളുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വൈറോളജി യൂണിറ്റുകളില്‍ ഒന്നായ ഇവിടുത്തെ ഗവേഷകന് സംഭവിച്ച പിഴവായിരിക്കാം നിലവിലെ കൊറോണ ദുരന്തമെന്നാണ് ബ്രിട്ടന്‍ പറയുന്നത്. ഇത്തരം ജൈവായുധങ്ങള്‍ പ്രയോഗിക്കാനും കൈകാര്യം ചെയ്യാനും തങ്ങള്‍ക്ക് പ്രാപ്തിയുണ്ടെന്ന് 2018ല്‍ തന്നെ ചൈന സൂചനയേകിയിരുന്നു. മരണം വിതയ്ക്കുന്ന എബോള പോലുള്ള വൈറസുകളില്‍ പരീക്ഷണം നടത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും തങ്ങള്‍ക്ക് കെല്‍പുണ്ടെന്നായിരുന്നു രണ്ട് വര്‍ഷം മുമ്പ് ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന പീപ്പിള്‍സ് ഡെയിലി ന്യൂസ് പേപ്പര്‍ അവകാശപ്പെട്ടിരുന്നത്.

വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നും മൂന്ന് മൈല്‍ അകലത്ത് രണ്ടാമത്തെ ഇന്‍സ്റ്റിറ്റിയൂട്ടായ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ നിലകൊള്ളുന്നുണ്ട്. കൊറോണ വൈറസ് പരത്തുന്നതില്‍ വവ്വാലുകളെ പോലുള്ള ജീവികളില്‍ പരീക്ഷണം ഈ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ചും നടത്താറുണ്ടായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇവിടെ നിന്നും കൊറോണ മനുഷ്യരിലേക്ക് പടര്‍ന്നതായിരിക്കാന്‍ സാധ്യതയുണ്ടെന്നും എടുത്ത് കാട്ടപ്പെടുന്നു. കോവിഡ് 19നെ തങ്ങള്‍ സൃഷ്ടിച്ചതല്ലെന്ന് ചൈന ആവര്‍ത്തിച്ച് പറയുമ്പോഴും ബയോളജിക്കല്‍ സേഫ്റ്റി ഉറപ്പ് വരുത്തുന്നതിനായി വൈറസുകളെ മാനേജ് ചെയ്യുന്നതിനും ഫെസിലിറ്റികള്‍ക്കുമുള്ള സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള പുതിയനിയമങ്ങള്‍ ചൈന അടുത്തിടെ പുറത്തിറക്കിയതും സംശയം ബലപ്പെടുത്തുന്നു.

2004ല്‍ ചൈനീസ് ലബോറട്ടറിയില്‍ നിന്നുണ്ടായ ചോര്‍ച്ച മൂലം സാര്‍സ് രോഗം പൊട്ടിപ്പുറപ്പെട്ടിരുന്നു. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ മുതിര്‍ന്ന ഒഫീഷ്യലുകള്‍ക്ക് പറ്റിയ പിഴവാണിതിന് കാരണമെന്ന് ചൈന തന്നെ അന്ന് സമ്മതിച്ചിരുന്നു.ഇതു പോലെ വുഹാനിലെ ലബോറട്ടറിയിലെ ഒഫീഷ്യലുകള്‍ക്ക് പറ്റി പിഴവിലൂടെ കൊറോണ ചോര്‍ന്നതായിരിക്കുമോ എന്ന സംശയവും ഇതോടെ ബലപ്പെട്ടിട്ടുണ്ട്.

pathram:
Leave a Comment