കാസര്‍ഗോഡ് അതിര്‍ത്തി തുറന്നു; എങ്കിലും യാത്രയ്ക്ക് പ്രത്യേക അനുമതി വേണം

കാസര്‍കോട് അതിര്‍ത്തി തുറന്നു. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂരുവിലെ ആശുപത്രികളില്‍ പോകം. രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര ആനുവദിക്കും. ഇതെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

കാസര്‍കോടു നിന്ന് മംഗലാപുരത്തേക്കുള്ള ദേശീയപാത തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേശീയപാതകള്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍പ്പെട്ട വിഷയമാണെന്നും ഇവയിലൂടെയുള്ള സഞ്ചാരം ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. പൗരന്റെ മൗലികാവകാശം സംരക്ഷിക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ബാധ്യതയുണ്ട്. കേരള ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാന്‍ കര്‍ണാടകസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞിരുന്നു.

pathram:
Leave a Comment