കാര്യങ്ങള്‍ കൈവിട്ടു പോകുമോ..? വൈറസ് വന്‍തോതില്‍ വ്യാപിച്ചു; പങ്കെടുത്തത് 2000 പേര്‍; പതിനായിരങ്ങള്‍ നിരീക്ഷണത്തിലാകേണ്ടിവരും

ഇന്ത്യയില്‍ കോവിഡ് 19 കേസുകളുടെ എണ്ണം പെരുകുന്നതിനിടെ വൈറസ് ബാധയുടെ രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ് നിസാമുദ്ദീന്‍. ഇവിടെ നടന്ന മതസമ്മേളനവുമായി ബന്ധപ്പെട്ടവരില്‍ ഏഴു പേര്‍ കോവിഡ് 19 മൂലം മരിച്ചതായും മുന്നൂറിലധികം പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേരില്‍നിന്ന് വൈറസ് വലിയതോതില്‍ വ്യാപിച്ചിട്ടുണ്ടാകാനുള്ള സാധ്യതയാണ് നിസാമുദ്ദീന്‍ മുഖ്യ കേന്ദ്രമാകുമെന്ന് കരുതുന്നുത്.

ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നതിനു മുന്‍പ് മാര്‍ച്ച് 19നാണ് നിസാമുദ്ദീനിലെ അലാമി മര്‍ക്കസ് ബാഗ്ലിവാലി മസ്ജിദില്‍ നടന്ന മതസമ്മേളനം അവസാനിച്ചത്. ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ ഈ മാസം വിവിധ ദിവസങ്ങളിലായി പള്ളി സന്ദര്‍ശിച്ചിട്ടുണ്ട്.

മതസമ്മേളനത്തിന്റെ തുടക്കത്തില്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് 1,500 പേരാണ് പങ്കെടുത്തത്. പിന്നീട് 500 പേര്‍ കൂടി എത്തി. മൊത്തം 2,000 പേരില്‍ 280 പേര്‍ വിദേശികളാണ്. ഇവരില്‍ പലരും ഇപ്പോള്‍ പള്ളിയിലും പരിസരത്തുമായി താമസിക്കുന്നുണ്ടെന്നും അവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള ശ്രമത്തിലാണെന്നും ഡല്‍ഹി പോലീസ് പറയുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട 800ഓളം പേരെ ഇതുവരെ നഗരത്തിന്റെ വിവിധയിടങ്ങളിലായി ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.

സമ്മേളനത്തിനു ശേഷം പള്ളിയുടെ പരിസരത്തുതന്നെ താമസിക്കുകയായിരുന്ന മുന്നൂറിലധികം പേരാണ് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. സമ്മേളനത്തിനു ശേഷം ഇവരെ ഇവിടെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി ഈ പരിസരത്തുനിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ടെന്നും അത് പരിശോധിച്ചവരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഇന്ത്യയില്‍ പലയിടത്തുള്ള സ്വന്തം വീടുകളിലേയ്ക്കു മടങ്ങിപ്പോയിട്ടുണ്ട്. മതസമ്മേളനം കഴിഞ്ഞ ശേഷം ഇതില്‍ പങ്കെടുത്തവര്‍ ബസുകളിലാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോയത്. 2030 ബസുകളിലായാണ് ഇവര്‍ മടങ്ങിയതെന്നാണ് വിവരം. പലരും തീവണ്ടികളിലും സ്വദേശത്തേയ്ക്ക് പോയിട്ടുണ്ട്.

രണ്ടായിരം പേരില്‍നിന്ന് എത്രയധികം ആളുകളിലേയ്ക്ക് വൈറസ് പകര്‍ന്നിട്ടുണ്ടാകാം എന്നുള്ള കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഒരു പക്ഷെ അത് പതിനായിരങ്ങളാകാം.
മതസമ്മളനത്തില്‍ പങ്കെടുത്തവരെയെല്ലാം തിരിച്ചറിയുകയും ഇടപഴകിയവരെ ക്വാറന്റൈന്‍ ചെയ്യുകയും പ്രയാസമേറിയ കാര്യമാണെന്ന് അധികൃതര്‍ പറയുന്നു. എങ്കിലും അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതുവരെ 300 പേരെ തിരിച്ചറിയുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇതില്‍ ആന്‍ഡമാനില്‍നിന്നുള്ള ഒമ്പതു പേരും ഇവരില്‍ ഒരാളുടെ ഭാര്യയും കോവിഡ് 19നു ചികിത്സയിലാണ്.
മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്വമേധയാ അക്കാര്യം അറിയിക്കണമെന്ന് തെലങ്കാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് 10 ഇന്തോനേഷ്യക്കാര്‍ തെലങ്കാനയില്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ഇവരിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, നേപ്പാള്‍, മ്യാന്മാര്‍, കിര്‍ഗിസ്താന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നുള്ള മതപ്രഭാഷകര്‍ സമ്മളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ അഫ്ഗാനിസ്ഥാന്‍, അല്‍ജീറിയ, ജിബൂട്ടി, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഫിജി, ഫ്രാന്‍സ്, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ അംഗങ്ങളായും പങ്കെടുത്തിട്ടുണ്ട്. സമ്മേളനത്തിനു ശേഷം ഇവര്‍ രാജ്യത്തിന്റെ മറ്റു പല പ്രദേശങ്ങളലേയ്ക്കും സഞ്ചരിച്ചട്ടുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. cതസമ്മേളനത്തിനു നേതൃത്വം നല്‍കിയ ആള്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

pathram:
Leave a Comment