കൊറോണ: യൂറോപ്പിലേക്കും യൂറോപ്പില്‍ നിന്നുള്ള യാത്രകളും 30 ദിവസത്തേയ്ക്ക് വിലക്കി അമേരിക്ക

ന്യൂയോര്‍ക്ക് : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അമേരിക്ക യൂറോപ്പിലേക്കുള്ള എല്ലാ യാത്രകളും വിലക്കി. യുകെയെ വിലക്കില്‍ നിന്നും ഒഴിവാക്കി. ബ്രിട്ടന്‍ ഒഴികെയുള്ള യുറോപ്യന്‍ രാജ്യങ്ങളിലേക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകള്‍ 30 ദിവസത്തേക്കാണ് അമേരിക്ക ഒഴിവാക്കിയിരിക്കുന്നത്. യൂറോപ്പിലേക്കും യൂറോപ്പില്‍ നിന്നുള്ളതുമായ എല്ലാ യാത്രകളും വിലക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്താണ് വ്യക്തമാക്കിയത്. കൊറോണാ വ്യാപനത്തിനെതിരേ കടുത്ത നടപടികള്‍ വേണ്ടി വരുമെന്ന് ട്രംപ് ?പറഞ്ഞു.

വെള്ളിയാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ഇത് വിമാന കമ്പനികള്‍ക്ക് വന്‍ സാമ്പത്തീക നഷ്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയില്‍ രോഗബാധ ആയിരത്തില്‍ അധികമായ സ്ഥിതിയില്‍ അമേരിക്കയില്‍ കടുത്ത നടപടികള്‍ വേണമെന്ന് ട്രംപ് വ്യക്തമാക്കി. കൊറോണ ചികിത്സയും പരിധിയിലേക്ക് കൊണ്ടുവരാന്‍ അമേരിക്കയിലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോളിവുഡ് സൂപ്പര്‍താരം ടോം ഹാങ്ക്‌സും കോവിഡ് ബാധിച്ച അമേരിക്കക്കാരില്‍ പെടുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ റിതാ വില്‍സണും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ചികിത്സയിലാണ്. ഇന്‍സ്റ്റാഗ്രാം വഴിയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം താരം പുറത്തുവിട്ടത്. പാട്ടുകാരന്‍ എല്‍വിസ് പ്രിസ്ലിയുടെ ജീവിതം പറയുന്ന സിനിമയുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയില്‍ ഷൂട്ടിംഗിന് എത്തിയ ഹാങ്ക്‌സിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.

ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദേശാനുസരണം ചികിത്സയിലാണ്. ഐസൊലേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സമ്മതമാണെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ണര്‍ ബ്രസിന്റെ സിനിമയില്‍ പ്രിസ്ലിയുടെ ഭ്രാന്തന്‍ മാനേജരുടെ വേഷമാണ് താരം ചെയ്യുന്നത്. കളിക്കാരന് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അമേരിക്കയിലെ എന്‍ബിഎ ചാംപ്യന്‍ഷിപ്പുകളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment