വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു: ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി

വയനാട് : വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി. ഞായറാഴ്ച കുരുങ്ങ് പനി ബാധിച്ച് വയനാട്ടില്‍ മദ്ധ്യവയസ്‌ക മരിച്ചിരുന്നു. വയനാട്ടില്‍ കുരുങ്ങ് പനിയെ തുടര്‍ന്ന് കനത്ത് ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. കാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും കാടതിര്‍ത്തിയില താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. ഈ വര്‍ഷം 13 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

ഹീമോഫൈസാലിസ് വിഭാഗത്തില്‍പ്പെട്ട ചെള്ളുപ്രാണിയാണ് കുരുങ്ങുപനി രോഗം വരുത്തുന്നത്. പ്രധാനമായും കുരങ്ങന്റെ ശരീരത്തില്‍ ജീവിക്കുന്ന ഈ പ്രാണി കുരങ്ങ് ചാകുന്നതോടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടര്‍ത്തും. 2014 15 വര്‍ഷം 11 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രോഗം പടരാതിരിക്കാന്‍ കര്‍ശന നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ച് പേരുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം 2 പേര്‍ മരിച്ചിരുന്നു. കാടതിര്‍ത്തിയിലുള്ളവര്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്.

pathram:
Leave a Comment