വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി; പരീക്ഷകൾക്ക് മാറ്റമില്ല

പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയവർക്കു കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ അങ്കണവാടി, പോളിടെക്നിക് കോളജ്, പ്രഫഷനൽ കോളജ്, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ മൂന്നു ദിവസം കലക്ടർ അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് മാറ്റമില്ല.

എന്നാൽ അസുഖബാധിതരുമായി അടുത്തിടപഴുക്കി രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടുള്ളതല്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്കൂളിൽ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. പരീക്ഷ സെന്ററുകളിൽ മാസ്കും സാനിറ്റൈസറും ലഭ്യമാക്കും.

സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിൽ പിടിഎയുടെ നേതൃത്വത്തിൽ മാസ്കും സാനിറ്റൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബന്ധമായും മാസ്കും സാനിറ്റൈസറും ലഭ്യമാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

pathram desk 2:
Leave a Comment