ചിതറിയ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി-പിണറായി കൂട്ടുകെട്ട്; കണ്ണൂരില്‍ മാവോയിസ്റ്റ് പ്രകടനം

സ്ത്രീ ഉള്‍പ്പടെയുള്ള സായുധരായ നാലംഗ മാവോവാദിസംഘം കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ പ്രകടനം നടത്തി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ടൗണില്‍ പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണവും ചെയ്തു. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തി പ്രകടനം നടത്തിയ മാവോവാദികള്‍ വനത്തിലേക്ക് തന്നെ തിരിച്ചു പോയി.

ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാന്‍ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോദി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു.

അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി – പിണറായി കൂട്ടുകെട്ട് എന്നും തിരിച്ചടിക്കാന്‍ സായുധരാവുക തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററുകളിലുണ്ട്. ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാന്‍ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നും പോസ്റ്ററിലുണ്ട്.

pathram:
Related Post
Leave a Comment