മഞ്ജുവാണ്‌ താരം; മഞ്ജുവിനെ കണ്ടതും കസേരയിൽ നിന്നും ചാടി എഴുന്നേല്‍ക്കുന്ന രൺവീറും ധനുഷും; വിഡിയോ വൈറൽ

നടി മഞ്ജു വാരിയരോട് കുശലാന്വേഷണം നടത്തുന്ന രൺവീർ സിങിന്റെയും ധനുഷിന്റെയും വിഡിയോ ആണ് തരംഗം ആകുന്നത്. അവാർഡ് വാങ്ങി വേദിയിലേയ്ക്ക് വരുന്ന മഞ്ജുവിനെ ‘മാം’ എന്നു വിളിച്ചാണ് രൺവീർ സ്വീകരിക്കുന്നത്. നടിയെ കണ്ടതും കസേരയിൽ നിന്നും എഴുന്നേല്‍ക്കുന്ന രൺവീറിനെയും ധനുഷിനെയും വിഡിയോയിൽ കാണാം. മഞ്ജു വാരിയർ തന്നെയാണ് തന്റെ പേജിലൂടെ ഈ വിഡിയോ പങ്കുവച്ചത്.

ഏഷ്യാ വിഷന്‍ അവാര്‍ഡ് ദാനം ചടങ്ങില്‍ നിന്നുള്ള വിഡിയോയാണ് ഇത്. ധനുഷ് മഞ്ജുവിനെ കുറിച്ച് വാ തോരാതെ രണ്‍വീറിനോട് പറയുന്നു. ഇന്ത്യയിലെ തന്നെ സൂപ്പര്‍ താരങ്ങളായിരുന്നിട്ടും എഴുന്നേറ്റ് നിന്ന് മര്യാദ കാണിച്ച ഇരുവരുടെയും ജാഡയില്ലാ പ്രവര്‍ത്തിയെ ആരാധകർ പ്രശംസിക്കുന്നുണ്ട്.

മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരനില്‍ ധനുഷായിരുന്നു നായകന്‍. ചിത്രം വന്‍വിജയമാണ് നേടിയത്. ധനുഷിന്റെ വലിയൊരു ആരാധികയാണ് താനെന്നും നല്ല ഒരു സുഹൃത്താണ് അദ്ദേഹമെന്നും മഞ്ജു അടുത്തിടെ പറഞ്ഞിരുന്നു. അസുരനില്‍ ധനുഷിന്റെ ഭാര്യാവേഷമാണ് മഞ്ജു വാര്യര്‍ കൈകാര്യം ചെയ്തത്.

pathram desk 2:
Related Post
Leave a Comment