വാദിച്ച മുഴുവന്‍ കൊലക്കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യം ശിക്ഷ വാങ്ങി നല്‍കി അഡ്വ. ഗീത

ആലപ്പുഴ: വാദിച്ച മുഴുവന്‍ കൊലക്കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യം വാങ്ങി നല്‍കി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഗീത. 2017 ജനുവരിയിലാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പി പി ഗീത നിയമിതയാകുന്നത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ശേഷം വാദിച്ച 9 കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യമാണ് ലഭിച്ചത്.

ഏറെ കോളിളക്കമുണ്ടാക്കിയ കണിച്ചുകുളങ്ങരമോഡല്‍ ഒറ്റമശ്ശേരി ഇരട്ടകൊലപാതക കേസില്‍ ഗീതയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. ഈ കേസില്‍ 5 പ്രതികള്‍ക്കാണ് ജീവപരന്ത്യം ലഭിച്ചത്. വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ അമ്പലപ്പുഴ സ്വദേശി സന്ദീപ് എന്ന സല്‍മാനും ജീവപര്യന്തം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഇതിന് മുന്‍പ് വാദിച്ച തൃക്കുന്നപ്പുഴ സുനില്‍കുമാര്‍ വധക്കേസില്‍ പ്രതികളായ സഹോദരന്‍മാരായ രണ്ട് പേര്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൈനകരി ജയപ്രകാശ് വധം, ചുങ്കം ഷാപ്പ് ജീവനക്കാരന്റെ കൊലപാതകം, അമ്പലപ്പുഴ സ്വദേശി ഷാജിമോന്റെ കൊലപാതകം, പുളിങ്കുന്ന് സ്വദേശി സുരേഷിന്റെ കൊലപാതകം, ചേര്‍ത്തലയില്‍ മുരുകനെ കൊന്ന സംഭവം ഈ കേസിലെല്ലാം പ്രതികള്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. ഇവയിലെല്ലാം തന്നെ പി പി ഗീതയായിരുന്നു അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ആലപ്പുഴ അവലൂക്കുന്ന് സ്വദേശിയാണ് പി പി ഗീത.

pathram:
Leave a Comment