ഇന്ന് ഇന്ത്യ- പാക് പോര്..!!! ആദ്യം ഇന്ത്യയുടെ ഊഴം

ന്യൂയോര്‍ക്ക്: ലോക രാജ്യങ്ങളെ ആകര്‍ഷിപ്പിച്ചുകൊണ്ട് നടത്തിയ ഹൗഡി മോഡി പരിപാടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ സംസാരിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മോഡിയുടെ പ്രസംഗം. മോദിക്ക് ശേഷമുള്ള മൂന്നാമത്തെ പ്രാസംഗികന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്.

കശ്മീര്‍ വിഷയത്തില്‍ രണ്ടു രാജ്യങ്ങളുടെയും ഏറ്റുമുട്ടലിന് യുഎന്‍ ഇന്ന് സാക്ഷ്യം വഹിക്കും. നരേന്ദ്ര മോദി ജമ്മുകശ്മീര്‍ പരാമര്‍ശിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭീകരവാദം ചൂണ്ടിക്കാട്ടി പാകിസ്ഥാനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത.

ഇമ്രാന്‍ഖാന്റെ പ്രസംഗത്തില്‍ കശ്മീരിനാകും പ്രധാന ഊന്നല്‍. പാകിസ്ഥാന്റെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി പൊതുസഭയില്‍ നല്കുമെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനിടെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായി മോദി കൂടിക്കാഴ്ച നടത്തി.

pathram:
Leave a Comment