ബീഫ് നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി

ബംഗളൂരു: ബീഫ് കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കംതുടങ്ങി. കഴിഞ്ഞ ബി.ജെ.പി. ഭരണത്തില്‍ ഗോവധ നിരോധനബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നില്ല.

ഗോവധം നിരോധിക്കണമെന്ന ഗോരക്ഷാപ്രവര്‍ത്തകരുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി സി.ടി. രവി പറഞ്ഞു. കഴിഞ്ഞദിവസം ഗോസംരക്ഷണസേനാപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് ഗോവധ നിരോധനം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു.

2010-ല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് അവഗണിച്ചാണ് അന്നത്തെ ബി.ജെ.പി.സര്‍ക്കാര്‍ ഗോവധ നിരോധനബില്‍ കൊണ്ടുവന്നത്. ബീഫ് കൈവശംവെക്കുന്നതും കന്നുകാലി കശാപ്പും നിരോധിക്കുന്നതായിരുന്നു ബില്‍. ബീഫ് കൈവശംവെച്ചാല്‍ 50,000 മുതല്‍ ഒരുലക്ഷംവരെ രൂപ പിഴയും കൂടാതെ തടവുമായിരുന്നു ബില്ലിലെ വ്യവസ്ഥ.

pathram:
Leave a Comment