സ്‌നേഹത്തിന് ഇത്രയും മധുരമോ..? മേയര്‍ ബ്രോയ്ക്ക് തേനൂറും കോടിക്കോടന്‍ ഹല്‍വ..!!! ഞങ്ങള്‍ കയറ്റി അയച്ച സാധനങ്ങളേക്കാള്‍ ഭാരമുണ്ടതിന്…!!!

തിരുവനന്തപുരം: പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ലോഡ് കണക്കിന് ദുരുതാശ്വാസ സാമഗ്രികള്‍കൊടുത്തുവിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് മധുരസ്നേഹം തിരിച്ച് നല്‍കിയ കോഴിക്കോട്ടുകാര്‍ക്ക് നന്ദി അറിയിച്ച് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ദുരിതാശ്വാസ വസ്തുക്കളുമായി കോഴിക്കോട്ടേക്ക് അയച്ച ലോറി തിരിച്ചുവരുമ്പോഴാണ് അവിടുത്തുകാര്‍ മേയര്‍ക്ക് മധുര സ്നേഹം കൊടുത്തയച്ചത്.

മധുരസ്നേഹമായി തേനൂറും ഹല്‍വ ലഭിച്ചതിന്റെ സന്തോഷം മേയര്‍ പ്രശാന്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതിങ്ങനെ…


#സ്നേഹത്തിന് ഇത്ര മധുരമോ?
തിരുവനന്തപുരം #നഗരസഭയിൽ
നിന്ന് #കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോൾ അവിടെ നിന്നും കൊടുത്തയച്ച കുറച്ച് #ഹൽവയാണിത്….
ഞങ്ങൾ കയറ്റി അയച്ച #സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന് …. #സ്നേഹത്തിന്റെ ഭാരം
ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ
#നന്ദി അറിയിക്കുന്നു …

പ്രശാന്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്ന് ലോഡ് കണക്കിന് സാധനങ്ങളാണ് മലബാറിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒഴുകിയെത്തിയിരുന്നു.

ഇതില്‍ എഴുപത്തഞ്ചാമത്തെ ലോഡുമായിപ്പോയ ലോറി തിരികെയെത്തിയത് കോഴിക്കോടന്‍ ഹല്‍വയുമായിട്ടായിരുന്നു. കോഴിക്കോട് കാരിശ്ശേരിയിലെത്തിയ ലോറിയിലാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരുംചേര്‍ന്ന് മേയര്‍ ബ്രോയ്ക്ക് മധുര സമ്മാനം കൊടുത്തയച്ചത്.

കാരശ്ശേരി പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിലേക്കാണ് നഗരസഭയില്‍നിന്നുള്ള എഴുപത്തഞ്ചാമത്തെ ലോഡ് പോയത്. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദിന്റെ നേതൃത്വത്തില്‍ നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേര്‍ന്നാണ് ഹല്‍വ കൊടുത്തയച്ചത്. ലോഡിനൊപ്പം എത്തിയ വൊളന്റിയര്‍മാരായ ശരത് രാജ്, അന്‍ഷാദ് എന്നിവര്‍ക്കും കോഴിക്കോടന്‍ മധുരം നല്‍കാന്‍ അവര്‍ മറന്നില്ല.

pathram:
Leave a Comment