കലഹ പാട്ട് കൈയടി നേടുന്നു; മലയാളവും തമിഴും ഹിന്ദിയും കോര്‍ത്തിണക്കിയ ‘തേപ്പുകാരി ‘ ഗാനം കാണാം…

സാധാരണ ആല്‍ബം ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു കലഹ പാട്ട് കൈയടി നേടുന്നു. പ്രണയത്തിലും വിരഹത്തിലുമാണ് മിക്ക മലയാള ആല്‍ബങ്ങളും ശ്രദ്ധയൂന്നുന്നതെങ്കില്‍ ഇത് തികച്ചും വ്യത്യസ്തമാണ്. മലയാളവും തമിഴും ഒരൊറ്റ ഭാഷ പോലെ കോര്‍ത്തിണക്കി തയാറായിക്കിയ ഈ പാട്ടില്‍ ഹിന്ദി വരികളുമുണ്ട്. തേപ്പുകാരി എന്ന പേരിലെത്തുന്ന ഈ പാട്ടിന്റെ മേക്കിംഗിലുമുണ്ട് ഈ വ്യത്യസ്തത. സ്റ്റുഡിയോ വിഷ്വലുകളും മോഷന്‍ ഇമേജുകളും നിരവധി മുഖങ്ങളും കോര്‍ത്തിണക്കി എത്തുന്ന ഈ പാട്ടിന്റെ സംവിധാനം നിര്‍വഹിച്ചത് തൗഫിക് സ്മാര്‍ട്ടാണ്. പോരടിക്കുന്ന കഥാപാത്രങ്ങളായി വേഷമിടുന്നത് തൗഫീഖും സിന്‍തിയയും.

തേപ്പുകാരി-അയേണ്‍ ബോക്‌സിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് ഗ്രാമത്ത് പസങ്ക മ്യൂസിക്കലാണ്. ഈ ഗ്രൂപ്പിലെ സന്തോഷ് ശിവ ഷണ്‍മുഖന്‍ പാട്ട് ചിട്ടപ്പെടുത്തുകയും പ്രോഗ്രാം ചെയ്യുകയും ചെയ്തു. അഡിഷ്ണല്‍ പ്രോഗ്രാമിംഗ് സുനില്‍ നിര്‍വഹിച്ചു. മലയാളം വരികള്‍ എഴുതിയത് അനിഷ് കുമാറും തമിഴ് വരികളെഴുതിയത് തൗഫിഖും ഹിന്ദി വരികളെഴുതിയത് വിശാല്‍ സിംഗുമാണ്. സായ്‌റാം, ധരണി എന്നിവര്‍ ചേര്‍ന്ന് മലയാളത്തില്‍ പാടിയപ്പോള്‍ സായ്‌റാമിനൊപ്പം ശ്രീജ തമിഴില്‍ പാടി. വിശാല്‍ സിംഗും ശിവാലിയും ചേര്‍ന്നാണ് ഹിന്ദി വരികളുടെ ആലാപനം. വിക്കിയും സുനിലും ശബ്ദം നല്‍കിയിട്ടുണ്ട്. വാദ്യോപകരണങ്ങള്‍ ലൈവായി അവതരിപ്പിച്ചത് കാര്‍ത്തിക് വംശി. നാദസ്വരം ബാലയുടേതാണ്. ഗിഫ്റ്റ്‌സണ്‍ ദുരൈയാണ് ലൈവ് കോ-ഓര്‍ഡിനേഷന്‍ നിര്‍വഹിച്ചത്.

വേദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കണ്ണ ശേഖരന്‍ നിര്‍മിച്ച ഈ ആല്‍ബം ഗാനത്തിന് അഭി അദ്വിക് ഛായാഗ്രഹണവും സുനില്‍ മിക്‌സിംഗും നിര്‍വഹിച്ചു. പോക്കറ്റ് മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിട്ടുള്ളത്.

THEPPUKARI- Malayalam Album Song [4K] | Trilingual Album. Thoufeek Smart directed the album and Music department handled by Gramathu Pasanga Musical

pathram:
Related Post
Leave a Comment