500 തോക്കും ഒന്നര ലക്ഷം ഉണ്ടയും വാങ്ങുന്നു; കേരള പൊലീസ് ഇനി വേറെ ലെവലാണ്…

തിരുവനന്തപുരം: കേരളാപോലീസിന് 500 ഇന്‍സാസ് തോക്കും 1.51 ലക്ഷം വെടിയുണ്ടയും വാങ്ങുന്നു. 3.48 കോടി രൂപ ചെലവഴിച്ചാണ് തോക്കുകള്‍ വാങ്ങുക.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച തോക്കുകള്‍ ഇഷാപ്പുര്‍ റൈഫിള്‍ ഫാക്ടറിയില്‍നിന്ന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.

പുതിയ കണ്ണീര്‍വാതകഷെല്ലുകളും ഗ്രനേഡുകളും വാങ്ങാന്‍ അനുമതിയായതിനു പിന്നാലെയാണിത്. മഹാരാഷ്ട്രയിലെ വാറന്‍ഗാവ് ആയുധനിര്‍മാണശാലയില്‍നിന്ന് 76.13 ലക്ഷം രൂപ ചെലവഴിച്ചാകും ഒന്നരലക്ഷത്തിലധികം വെടിയുണ്ട വാങ്ങുക. ഇതിനുള്ള തുക വാറന്‍ഗാവ് ആയുധ നിര്‍മാണശാലയ്ക്ക് മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

pathram:
Leave a Comment