ഷൊര്‍ണൂര്‍- കോഴിക്കോട് റെയില്‍ പാത ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിച്ചേക്കും

കോഴിക്കോട്: ഷൊര്‍ണൂര്‍- കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടങ്ങി. നിലവില്‍ ഒരു ലൈനില്‍ തടസ്സങ്ങളില്ല. ഇതുവഴി ഗതാഗതം സാധ്യമാണ്. എന്നാല്‍ രണ്ടാമത്തെ ലൈനില്‍ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പരിശോധനകള്‍ക്ക് ശേഷമെ നടപടികള്‍ സ്വീകരിക്കു. ഇതിനായി കോഴിക്കോട് നിന്നടുള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍ ട്രാക്കില്‍ പരിശോധന നടത്തും.

ഷൊര്‍ണൂര്‍ വരെയുള്ള ട്രാക്കില്‍ പരിശോധന നടത്തി പ്രശ്നങ്ങളില്ലെന്ന് ബോധ്യമായാല്‍ മാത്രമെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകു. കോഴിക്കോട് നിന്ന് ചിഫ് എഞ്ചിനീയര്‍, അഡീഷണല്‍ റെയില്‍വെ മാനേജര്‍ എന്നിവരടങ്ങുന്ന സംഘമാണ് ട്രാക്ക് പരിശോധിക്കാനായി പോകുന്നത്.

pathram:
Leave a Comment