ഒടുവില്‍ കര്‍ണാടക സര്‍ക്കാർ വീണു ; കുമാരസ്വാമി രാജിവയ്ക്കും

കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിന് ഒടുവില്‍ പതനം. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാജിവയ്ക്കും. സഭയിൽ വിശ്വാസം തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് രാജി. 99 പേരാണ് പ്രമേയത്തെ പിന്തുണച്ചത്. 105 പേര്‍ എതിര്‍ത്തു. ബിജെപിക്ക് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തേക്കാള്‍ അംഗങ്ങളുള്ള സാഹചര്യത്തിൽ കുമാരസ്വാമി സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായിരുന്നു.

വിമതരെ അയോഗ്യരാക്കുക എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസിൽ നിന്നും ദളില്‍ നിന്നുമായി 15 എംഎൽമാരെ അയോഗ്യരാക്കും.

വിശ്വാസവോട്ടെടുപ്പിനെ മറുപടി പറഞ്ഞുകൊണ്ട് ഇത് നീട്ടിക്കൊണ്ടു പോകാൻ താത്പര്യമില്ലെന്നും സ്ഥാനമൊഴിയാൻ തയ്യാറാണെന്നും കുമാരസ്വാമി സഭയില്‍ അറിയിച്ചിരുന്നു. ‘സര്‍ക്കാരിന് ഈയവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ കനത്ത പൊലീസ് കാവലിലാണ്. റേസ് കോഴ്‍സിന് സമീപത്ത് ഗതാഗതം നിരോധിച്ചു.

pathram:
Leave a Comment