വൈദ്യുത നിരക്ക് കുത്തനെ കൂട്ടി

സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 11.4 ശതമാനമാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 25 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 50 പൈസ വര്‍ധിപ്പിച്ചു. പുതിയ നിരക്ക് ഇന്ന് മുതല്‍ നിലവില്‍ വന്നു.

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് ഇരുട്ടടിയാണെന്നും കുടിശ്ശിക പിരിക്കാതെ ജനങ്ങളുടെ തലയില്‍ ഭാരം ഏല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു. പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധന കൂടി താങ്ങാന്‍ കഴിയില്ലെന്നും നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

pathram:
Related Post
Leave a Comment