പിണറായി സര്‍ക്കാരിനെതിരേ അഴിമതി ആരോപണം

തിരുവനന്തപുരം: തദ്ദേശ, ആരോഗ്യ വകുപ്പുകള്‍ക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ച് വി.ഡി സതീശന്‍ എംഎല്‍എ. അമൃത് പദ്ധതിയിലും ബ്ലഡ് പ്ലാസ്മ വില്‍പ്പന കരാറിലും അഴിമതിയെന്നായിരുന്നു നിയമസഭയില്‍ എംഎല്‍എയുടെ ആരോപണം. നഗരവികസനത്തിനായുള്ള കേന്ദ്ര പദ്ധതിയായ അമൃതിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് മുന്‍ പരിചയമില്ലാത്ത കമ്പനിക്കെന്ന് സതീശന്‍ ആരോപിച്ചു.

രക്തദാതാക്കളെ ചൂഷണം ചെയ്ത് റിലയന്‍സിന് ,പ്ലാസ്മ ലിറ്ററിന് 2500 രൂപക്ക് വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായും വി ഡി സതീശന്‍ ആരോപിച്ചു. എന്നാല്‍ സുതാര്യമായ ടെന്‍ഡര്‍ നടപടികളിലൂടെയാണ് പദ്ധതികള്‍ നടപ്പാക്കിയതെന്ന് മന്ത്രി എസി മൊയ്തീനും കെ കെ ശൈലജയും വിശദീകരിച്ചു. പദ്ധതിക്ക് തുടക്കം കുറിച്ചത് യു ഡി എഫ് കാലത്താണെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. അഴിമതി ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

pathram:
Leave a Comment