നവാസിനെ കണ്ടെത്തിയത് മലയാളി പൊലീസുകാരന്‍..!!! സ്ഥലംവിട്ടത് കൊല്ലം-മധുര വഴിക്ക്; എറണാകുളത്തുനിന്ന് പോയത് ബസ്സില്‍

കൊച്ചിയില്‍ നിന്ന് കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിഎസ് നവാസിനെ തമിഴ്നാട്ടില്‍ കണ്ടെത്തി. കോയമ്പത്തൂരിന് അടുത്ത് കരൂരില്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് കണ്ടെത്തിയത്. സിഐ വി.എസ് നവാസ് കൊച്ചിയില്‍ നിന്ന് ബസില്‍ കൊല്ലത്താണ് ആദ്യം എത്തിയത്. തുടര്‍ന്ന് കൊല്ലം മധുര യാത്ര ട്രെയിനില്‍ കയറി. യാത്ര എന്തിനെന്ന് വ്യക്തമല്ല. അന്വേഷണസംഘം നവാസിനെ ചോദ്യം ചെയ്യും. തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന് അന്വേഷണ സംഘം പാലക്കാട്ടേക്ക് തിരിച്ചു. കൊച്ചിയില്‍ നിന്ന് അന്വേഷണസംഘം പാലക്കാട്ട് എത്തും.

കാണാതായി ഏതാണ്ട് 48 മണിക്കൂര്‍ എത്തുമ്പോഴാണ് ആശ്വാസത്തിന്റെ ആ വാര്‍ത്ത എത്തുന്നത്. നാഗര്‍കോവില്‍ കോയമ്പത്തൂര്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കരൂരില്‍ വച്ചാണ് നവാസിനെ കണ്ടെത്തുന്നത്. തമിഴ്‌നാട് റയില്‍വേ പൊലീസിലെ മലയാളിയായ ഒരുദ്യോഗസ്ഥന്‍ സംശയം തോന്നി പുലര്‍ച്ചെ മൂന്നോടെ കേരള പോലിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവിടെ നിന്ന് ഫോട്ടോകള്‍ അയച്ചുകൊടുത്ത് ഉറപ്പാക്കിയ ശേഷം അഞ്ചു മണിയോടെ കരൂര്‍ സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

മേലുദ്യോഗസ്ഥനുമായി വയര്‍ലെസിലൂടെ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ വ്യാഴം പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട നവാസ് കായംകുളം വഴി കൊല്ലത്ത് എത്തിയതായി ഇന്നലെ ഉച്ചയോടെ വിവരം ലഭിച്ചിരുന്നു. അവിടെ നിന്ന് മധുരയില്‍ എത്തിയാണ് നാഗര്‍കോവില്‍ കോയമ്പത്തൂര്‍ ട്രെയിനില്‍ കയറിയത്. എവിടേക്കായിരുന്നു യാത്രയെന്നോ എന്തായിരുന്നു ഉദ്ദേശ്യമെന്നോ ഉള്ള വിവരങ്ങള്‍ വെളിവായിട്ടില്ല. അന്വേഷണസംഘം നേരിട്ടെത്തി ചോദിച്ചറിഞ്ഞാല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകൂ.

pathram:
Leave a Comment