പിണറായിക്ക് നന്ദി പറഞ്ഞ് കെ. സുധാകരന്‍; പരാജയം വിലയിരുത്തുമെന്ന് സിപിഎം

യുഡിഎഫിന്റെ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയയോട് നന്ദിയെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട് യുഡിഎഫിനെ തുണച്ചു. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് തനിക്ക് കിട്ടിയെന്നും കെ. സുധാകരൻ പറഞ്ഞു.

പരാജയം വിലയിരുത്തുമെന്ന് ഇ.പി ജയരാജന്‍
എല്‍ഡിഎഫ് നേരിട്ട തിരിച്ചടി പരിശോധിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

കടന്നാക്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് എം.കെ രാഘവന്‍
തന്നെ കടന്നാക്രമിച്ചവര്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍. ചില മാധ്യമങ്ങളും പൊലീസും സിപിഎമ്മും തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. മോശമായി ചിത്രീകരിച്ചു. എന്നാല്‍ കോഴിക്കോട്ടെ ജനങ്ങളുടെ സ്നേഹമാണ് വിജയം. അവരോട് കടപ്പെട്ടിരിക്കുമെന്നും എം.കെ രാഘവന്‍

ജനം തന്ന വിജയമെന്ന് രമ്യ
ജനങ്ങള്‍ നല്‍കിയ വിജയമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ആലത്തൂരില്‍ അട്ടിമറി പ്രതീക്ഷിച്ചുവെന്നും രമ്യ പറഞ്ഞു. നിലവില്‍ അറുപതിനായിരത്തിലധികമാണ് രമ്യയുടെ ലീഡ്

രാഹുലിന്റെ മുന്നില്‍ കടക്കാന്‍ ഇഷ്ടമില്ലെന്ന് കുഞ്ഞാലിക്കുട്ടി
ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ കടക്കാന്‍ തനിക്ക് ഇഷ്ടമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. രാഹിലിന്റെ പിന്നില്‍ പോകാനാണ് ഇഷ്ടം. കുഞ്ഞാലിക്കുട്ടിക്ക് 1,24,581ഉം രാഹുല്‍ ഗാന്ധിക്ക് 1,43,570 വോട്ടുകളുടെ ലീഡാണുള്ളത്.

ന്യൂനപക്ഷം കൈവിട്ടെന്ന് രാജേഷ്
ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ.ശ്രീകണ്ഠൻ 25,661 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

ചരിത്രമെഴുതി ഡീൻ കുര്യാക്കോസ്
ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് റെക്കോഡ് ഭൂരിപക്ഷം. 1984ലെ തെരഞ്ഞെടുപ്പിൽ പി.ജെ കുര്യൻ നേടിയ 1,30,624 വോട്ടിന്റെ ഭൂരിപക്ഷം ഡീൻ മറികടന്നു.

ആഴത്തില്‍ പരിശോധിക്കണമെന്ന് പി.കെ ബിജു
പരാജയത്തിന്റെ കാരണം ആഴത്തിൽ പരിശോധിക്കേണ്ടതാണെന്ന് ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി പി.കെ ബിജു. യുഡിഎഫ് തരംഗത്തിലാണ് തിരിച്ചടി ഉണ്ടായത്. രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്നും പി.കെ ബിജു.

ആരിഫ് ലീഡ് മെച്ചപ്പെടുത്തുന്നു
ആലപ്പുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ.എം ആരിഫ് ലീഡ് മെച്ചപ്പെടുത്തുന്നു. ഇപ്പോള്‍ 4155 വോട്ടുകളുടെ മുന്‍തൂക്കമുണ്ട് ആരിഫിന്. സംസ്ഥാനത്ത് ഇടത് മുന്നണി ലീഡ് ചെയ്യുന്ന ഒരേയൊരു മണ്ഡലമാണ് ആലപ്പുഴ.

pathram:
Related Post
Leave a Comment