കല്ലട ബസ് ജീവനക്കാരുടെ മര്‍ദ്ദനം: മരട് എസ്‌ഐ ഉള്‍പ്പെടെ നാലുപേരെ സ്ഥലംമാറ്റി

കൊച്ചി: കല്ലട ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ യാത്രക്കാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടും നടപടിയെടുക്കാന്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ മരട് എസ്‌ഐ ഉള്‍പ്പെടെ നാലുപേരെ സ്ഥലംമാറ്റി. എസ്‌ഐ ബൈജു പി ബാബു, സിപിഒമാരായ എം എസ് സുനില്‍കുമാര്‍, എ ഡി സുനില്‍കുമാര്‍, ഡ്രൈവര്‍ ബിനീഷ് എന്നിവരെയാണ് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്.

മര്‍ദ്ദന വിവരം അറിഞ്ഞപ്പോള്‍ മുതല്‍ നടപടി ഏകോപിപ്പിച്ച പോലീസ് ആസ്ഥാനത്തെ ഹവില്‍ദാര്‍ പ്രവീണിന് ഗുഡ് സര്‍വീസ് എന്‍ട്രി ശുപാര്‍ശ ലഭിച്ചിട്ടുണ്ട്.

മര്‍ദ്ദനം ഉണ്ടായ ഉടന്‍ പോലീസ് സ്ഥലത്ത് എത്തിയെങ്കിലും സഹായിക്കാന്‍ തയ്യാറാകാതെ യുവാക്കളെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. ഇത് അക്രമികള്‍ക്ക് വീണ്ടും യുവാക്കളെ ഉപദ്രവിക്കാന്‍ അവസരം ഉണ്ടാക്കി.

പോലീസ് ഇടപെട്ട് മര്‍ദ്ദനമേറ്റ വരെ ഓട്ടോറിക്ഷയില്‍ കയറ്റി വിട്ടതല്ലാതെ കേസെടുത്തില്ല. ഇത് ചൂണ്ടിക്കാട്ടി മര്‍ദനമേറ്റവര്‍ നല്‍കിയ പരാതിയിലാണ് വകുപ്പുതല നടപടി.

pathram:
Leave a Comment