രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വ വിവാദത്തില്‍ പ്രിയങ്കയുടെ മറുപടി

അമേഠി: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദേശ പൗരത്വ വിഷയത്തില്‍ നോട്ടീസ് അയച്ച കേന്ദ്രസര്‍ക്കാര്‍ നടിപടിയോട് പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധി ഇവിടെയാണ് ജനിച്ചതെന്ന് രാജ്യം മുഴുവന്‍ അറിയാവുന്ന കാര്യമാണെന്നാണ് പറഞ്ഞത്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

രാഹുല്‍ ഒരു ഹിന്ദുസ്ഥാനിയാണെന്നും ഇവിടെയാണ് ജനിച്ചു വളര്‍ന്നതെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരമൊരു അസംബന്ധം കേട്ടിട്ടേയില്ല’ അമേഠിയില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്ക മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യതത്തിനു മറുപടിയായി പറഞ്ഞു.

നാലാം ഘട്ട പോളിങ് കഴിഞ്ഞതിനുശേഷമാണ് രാഹുലിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റ നോട്ടിസ് വന്നത്. 2015ലാണ് സുബ്രഹ്മണ്യന്‍ സ്വാമി ആദ്യമായി ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്.

pathram:
Related Post
Leave a Comment