രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പെന്ന് ആര്‍.എസ്.എസ്.; തൃശൂരില്‍ ഉറപ്പില്ല

കൊച്ചി: തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയം ഉറപ്പാക്കിയെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍. കോട്ടയത്ത് കെ.എം. മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് വന്ന സാഹചര്യം എങ്ങനെയെന്ന് ഇപ്പോള്‍ പറയാനാവില്ല. തൃശൂരില്‍ സുരേഷ്‌ഗോപിയുടെ വ്യക്തിപ്രഭാവം എത്ര വോട്ടു നേടുമെന്നതിനെ ആശ്രയിച്ചാവും വിജയസാധ്യതയെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി പറഞ്ഞു.

വന്‍ഭൂരിപക്ഷത്തോടെ പത്തനംതിട്ടയില്‍ താന്‍ വിജയിക്കുമെന്ന് പറഞ്ഞ കെ. സുരേന്ദ്രന്‍, തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടിവരുമെന്ന് ഓര്‍മിപ്പിച്ചു. തിരുവനന്തപുരത്തു വിജയം ഉറപ്പാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പു പ്രവര്‍ത്തന അവലോകനത്തിനായി സംഘപരിവാര്‍ സംഘടനകളുടെ നേതാക്കള്‍ യോഗം ചേര്‍ന്നു വോട്ടിങ് നിലയും വിജയസാധ്യതയും അവലോകനം ചെയ്യുന്ന യോഗം വൈകാതെ ചേരുമെന്നും ഗോപാലന്‍കുട്ടി അറിയിച്ചു.

pathram:
Related Post
Leave a Comment