കല്ലേറില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാഹരിദാസിനു പരുക്ക്

ആലത്തൂര്‍: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം. കല്ലേറില്‍ ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പരിക്കേറ്റു. രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറില്‍ ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനനും പരിക്കേറ്റു. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ ആവേശകരമാക്കിയെങ്കിലും വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി.

തൊടുപുഴയില്‍ സംഘര്‍ഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു . മലപ്പുറത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെ സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു . മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളെത്തി വാഹനം കടത്തി വിടുകയായിരുന്നു .

കാസര്‍കോട് യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായി . ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളിയില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി . ആലപ്പുഴ സക്കറിയാ ബസാറില്‍ കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളുമുണ്ടായി .

pathram:
Related Post
Leave a Comment