അപമാനിച്ചിട്ടില്ല; മത്സ്യത്തൊഴിലാളികളെ കണ്ടാല്‍ ഓക്കാനം വരുന്ന ആളല്ല താനെന്ന് ശശി തരൂര്‍

തിരുവനന്തപുരം: തനിക്കെതിരെ നുണപ്രചാരണം നടക്കുന്നുവെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. താന്‍ സ്വയം പരിഹസിച്ചെഴുതിയ വാക്കുകളാണ് തെറ്റിദ്ധരിപ്പിക്കുന്നത്. താന്‍ മത്സ്യത്തൊഴിലാളികളെ അപമാനിച്ചിട്ടില്ലെന്ന് ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

തന്റെ കുടുംബാംഗങ്ങളെല്ലാം മത്സ്യം കഴിക്കുന്നവരാണ്. ‘ഓക്കാനം വരുന്ന’ എന്ന അര്‍ത്ഥത്തിലല്ല സ്‌ക്വീമിഷ് എന്ന വാക്ക് താന്‍ ഉപയോഗിച്ചതെന്നും ശശി തരൂര്‍ വിശദമാക്കി. സ്വയം പരിഹസിക്കുന്നത് താന്‍ നിര്‍ത്തുകയാണെന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികളെ കണ്ടാല്‍ ഓക്കാനം വരുന്ന ആളല്ല താനെന്ന് ശശി തരൂര്‍ പറഞ്ഞു. ഓഖി ദുരന്തത്തില്‍ താന്‍ ആദ്യവസാനം മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം നിന്നയാളാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്‍ഡിഎഫും ബിജെപിയും നുണ പ്രചരിപ്പിക്കട്ടെ താന്‍ സത്യം പറഞ്ഞ് ജയിക്കുമെന്ന് ശശി തരൂര്‍ വിശദമാക്കി.

pathram:
Related Post
Leave a Comment